പാലക്കാട് : അട്ടപ്പാടിയിൽ നാടൻ തോക്കും, കഞ്ചാവുമായി നാല് പേർ പിടിയിൽ. അഗളി എക്സൈസാണ് ഇവരെ പിടികൂടിയത്. വീട്ടിൽ ചാരയ വിൽപ്പനയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പുതൂർ അരളിക്കോണത്തെ രാജേന്ദ്രന്റെ വീട്ടിലെത്തിയത്. തിരച്ചിൽ നടത്തിയപ്പോൾ എക്സൈസിന് കിട്ടിയത് ലൈസൻസില്ലാത്ത നാടൻ തോക്കായിരുന്നു. തോക്കും, തിരയും രാജേന്ദ്രനെയും അഗളി എക്സൈസ് പുതൂർ പോലിസിന് കൈമാറി. കഞ്ചാവ് കൈവശം വെച്ചതിനാണ് മറ്റുളള മൂന്ന് പേരെ അഗളി എക്സൈസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

53 ഗ്രാം കഞ്ചാവുമായി ചീരക്കടവ് സ്വദേശി കൃഷ്ണമൂർത്തി, ചാവടിയൂരിൽ ചീരക്കടവ് സ്വദേശിയായ നവീൻ കുമാർ 30 ഗ്രാമും, സ്വർണ്ണഗദ്ധ ഊരിൽ രാമൻ 29 ഗ്രാം കഞ്ചാവുമായാണ് പിടിയിലായത്. അഗളി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.രജിത്തിന്റെ നേതൃത്വത്തിലാണ് നാല് പേരെയും പിടികൂടിയത്. കഴിഞ്ഞയാഴ്ച്ച എം.ഡി എം.എയുമായി രണ്ട് പേരെ വാഹനങ്ങളുമായി പിടിയിലായിരുന്നു. നാടാൻ തോക്കുമായി പിടിയിലായ രാജേന്ദ്രനെ മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്തു.


ALSO READ: പാര്‍ക്ക് ചെയ്തിരുന്ന ബസ്സ്; അടിച്ച് മാറ്റിയത് 6 മൊബൈലും പണവും ബാഗും


അതേസമയം മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മണിപ്പൂരിൽ ക്രൈസ്തവിശ്വാസികൾക്കെതിരായ അതിക്രമത്തിൽ വിവിധ സഭകളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെയും ബിജെപിയും ലക്ഷ്യമിട്ട് പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.


ക്രൈസ്തവ സഭകളെ ഒപ്പം നിർത്താൻ ഉള്ള ബിജെപി ശ്രമങ്ങൾക്കിടയാണ് മണിപ്പൂരിൽ കലാപം അരങ്ങേറിയത്. ക്രിസ്തീയ സഭകൾ ബിജെപിയോട് അകന്നാൽ എ ക്ലാസ് മണ്ഡലമായ തൃശ്ശൂരിൽ ഉൾപ്പെടെ തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തലിലാണ് മണിപ്പൂരിൽ നിന്ന് തന്നെയുള്ള കേന്ദ്ര സഹമന്ത്രിയെ എത്തിച്ച് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി ചർച്ച നടത്തിയത്. മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ്പ് ചർച്ചയിൽ ആവശ്യപ്പെട്ടു. സംഘർഷത്തിന് അയവ് വന്നിട്ടുണ്ടെന്നും മണിപ്പൂരിൽ സ്ഥിതി ശാന്തമാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.


അതേസമയം കൂടിക്കാഴ്ച മണിപ്പൂരിന്റെ സമാധാനത്തിന് ഊർജ്ജം പകരുന്നതാണെന്ന് കേന്ദ്രസഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് പ്രതികരിച്ചു. മണിപ്പൂർ കലാപത്തിൽ ബിജെപിക്ക് എതിരായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ പ്രസ്താവനയ്ക്കും മന്ത്രി മറുപടി നൽകി. വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ എത്തിച്ച ക്രിസ്തീയ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാനാണ് ബിജെപി  ലക്ഷ്യം വയ്ക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.