തിരുവനന്തപുരം:  ഒരിടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരിയിൽ ഗുണ്ടാസംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലയിൽ ഗുണ്ടാ ക്രിമിനൽ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും വർധിക്കുകയാണ്. പൊലീസ് അയഞ്ഞതും ജയിലിലായിരുന്ന ഗുണ്ടാ നേതാക്കളടക്കമുള്ളവർ അടങ്ങുന്ന വൻ സംഘം പരോളിൽ പുറത്തിറങ്ങിയതും ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതിന് ഒരു പരിധി വരെ സഹായകമാവുകയും ചെയ്തു. കൊവിഡ് കാലത്തെ ഇളവുകളാണ് ഗുണ്ടാസംഘങ്ങൾക്ക് ഗുണ്ടാവിരുദ്ധ പ്രവർത്തനം നടത്താൻ സഹായകമായതെന്നുള്ളത് മറ്റൊരു വസ്തുതയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസിന് കൊവിഡ് കാലത്ത് ജോലി വർധിച്ചതും രോഗികളായവരുടെ വീടുകളിലെത്തിയുള്ള നിരിക്ഷണം മുതൽ കടകളിലെത്തുന്ന ആളുകളുടെ എണ്ണം  പരിശോധിക്കുന്നതു വരെയുള്ള ചുമതലകൾ അധികഭാരമുണ്ടാക്കിയതും ഗുണ്ടകൾക്ക് സഹായകമായി. ഉദ്യോഗസ്ഥർക്ക് അധിക ജോലിഭാരം കൂടി വന്നതോടെ സാധാരണ സ്റ്റേഷനുകളുടെ പ്രവർത്തനവും താളം തെറ്റി. പ്രമാദമായ കേസുകളിലല്ലാതെ പ്രതികളെ പിടികൂടാൻ പോലും സമയമില്ലാത്ത സ്ഥിതിയായി പൊലീസ് ഉദ്യോഗസ്ഥർക്ക് എന്നുള്ളതാണ് എറെ ഗൗരവതരം.


ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസിൻ്റെ പ്രവർത്തനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് മാറിയതോടെയാണ് അക്രമ സംഘങ്ങൾ വളരാൻ തുടങ്ങിയത്. പ്രാഥമികഘട്ടത്തിൽ ലഹരിക്കടത്തായിരുന്നു ഇതിൻ്റെ തുടക്കം. അടച്ചിടൽ കാലത്ത് മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ അനധികൃത മദ്യ നിർമ്മാണവും മദ്യകച്ചവടവും ലഹരിക്കടത്തും സജീവമായി പ്രവർത്തിച്ചു.


മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവും മറ്റു മയക്കുമരുന്നുകളും കേരളത്തിലേക്കെത്തി. ഇതിന് നേതൃത്വം നൽകി മുൻ നിരയിലും പിൻനിരയിലുമായി പ്രവർത്തിച്ചത് ഗുണ്ടാ നേതാക്കളായിരുന്നു. ജയിലിലിരുന്നു വരെ കഞ്ചാവ് കടത്തു സംഘങ്ങളെ നിയന്ത്രിച്ച ക്രിമനലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.


ഇതിൻ്റെ തെളിവുകൾ എക്സൈസിന് ലഭിച്ചതുമാണ്. എന്നാൽ, തുടർ നടപടികളുണ്ടായിട്ടില്ലെന്നുള്ളതാണ് യഥാർഥ വസ്തുത. പുതിയ തലമുറയിലെ ലഹരിക്കടിമയായ ക്രിമനലുകളെക്കൂടി ചേർത്താണ് പഴയ ഗുണ്ടകൾ സംഘങ്ങൾ നവീകരിച്ചത്.


പരോളിൽ പുറത്തിറങ്ങിയ കുറ്റവാളികൾ ഗുണ്ടാസംഘങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ലഹരിക്കടത്ത് സംബന്ധിച്ച തർക്കങ്ങളും ഒറ്റുകളുമാണ് തുടക്കത്തിൽ അക്രമങ്ങളിലേക്ക് നയിച്ചത്. പിന്നീട്, ലഹരിയിൽ ഇവർ തമ്മിൽ ഏറ്റുമുട്ടാനും എതിർക്കുന്ന ആരെയും ക്രൂരമായി ആക്രമിക്കാനും തുടങ്ങി. ഇതിൽ ചിലർക്ക് പരിക്കേൽക്കുകയും മറ്റു ചില ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.


നിരവധി സംഭവപരമ്പരകളാണ് ഗുണ്ടാപ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ അരങ്ങേറിയത്. തിരുവല്ലത്തും മണക്കാട്ടും പൊലീസിനെ ആക്രമിച്ചത്, നെടുമങ്ങാട് സാക്ഷി പറഞ്ഞ ആളെ ആക്രമിച്ചത്, വിഴിഞ്ഞത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ചത് തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. 


മിക്ക കേസുകളിലെയും പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും കൊവിഡിൻ്റെ മറവിൽ ഇത്തരക്കാർ പെട്ടെന്നു തന്നെ ജാമ്യത്തിൽ പുറത്തു കടക്കുകയും വീണ്ടും ലഹരിക്കടത്തു നടത്തുകയും ചെയ്യുന്നതാണ് പതിവ് രീതി. ഇതിന് അറുതി വരുത്താനും ഗുണ്ടാ സംഘങ്ങളെ തുരത്താനുമായി പൊലീസ് തലത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് വിവരം. പക്ഷേ, അപ്പോഴും 'ഓപ്പറേഷൻ കാവൽ' പ്രഖ്യാപിച്ചിട്ടും ഗുണ്ടകൾ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ അഴിഞ്ഞാടുകയാണെന്നാണ് തലസ്ഥാന നഗരത്തിലെ മാത്രം ഗുണ്ട പട്ടിക സാക്ഷ്യപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.