Crime: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ്, ആർക്കും പരിക്കില്ല; പ്രതി കസ്റ്റഡിയിൽ
കുണ്ടന്നൂരിലെ വെടിവയ്പ്പിൽ ആർക്കും പരിക്കില്ല.
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ഓജീഎസ് കാന്താരി ബാറിൽ വെടിവയ്പ്പ്. കൊല്ലം സ്വദേശി റോജനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോജനാണ് വെടിയുതിർത്തത്. മറ്റൊരു കേസിൽ പ്രതിയായ റോജൻ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. റോജനൊപ്പം ഉണ്ടായിരുന്നത് അഭിഭാഷകനാണെന്നാണ് റിപ്പോർട്ട്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബാറിൽ നിന്നിറങ്ങുമ്പോഴാണ് റോജൻ വെടിയുതിർത്തത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇവർ ബാറിൽ എത്തിയത്.
എന്നാൽ ഏഴ് മണിയോടെയാണ് ബാർ ഉടമകൾ പരാതി നൽകിയത്. ബാറിന്റെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. എക്സൈസും ബാറിലെത്തി പരിശോധന നടത്തിയിരുന്നു. ബാർ ജീവനക്കാരെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ഹോട്ടൽ പോലീസ് പൂട്ടി.
Coimbatore blast: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്നതിന് നിർണായക തെളിവുകൾ; ജമേഷ മുബീന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി അന്വേഷണ സംഘം
ചെന്നൈ: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്നതിന് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം കണ്ടെത്തി. തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർഥിക്കണം എന്നീ സ്റ്റാറ്റസുകളാണ് ഇയാൾ വാട്സ്ആപ്പിൽ ഇട്ടിരുന്നതെന്നാണ് വിവരം. അന്വേഷണ സംഘം വാട്സ്ആപ്പ് സ്റ്റാറ്റസ് പുറത്തുവിടുകയോ ഔദ്യോഗിക സ്ഥിരീകരണം നൽകുകയോ ചെയ്തിട്ടില്ല.
അതേസമയം, കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ളതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ഐഎസ് ബന്ധത്തെ തുടർന്ന് ദുബായിൽ നിന്ന് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ജമേഷ മുബീന്റെ 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. സ്ഫോടനത്തിന് പിന്നാലെ, മുബീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...