പല്‍വാള്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിനെ വധ ശിക്ഷക്ക് വിധിച്ചു.  ഹരിയാനയിലാണ് സംഭവം. പല്‍വാളിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷമായി പിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. 2020-ൽ ആണ് പെണ്‍കുട്ടി പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2020 ഒക്ടോബര്‍ മൂന്നിന് പ്രതിയെ പോലീസ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതി നൽകുമ്പോൾ പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭംധരിച്ചത് പിതാവില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. ഇയാളില്‍ നിന്നും 15,000 രൂപ പിഴയായി ഈടാക്കാനും കോടതി വിധിച്ചിരുന്നു. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി 7.5ലക്ഷം രൂപ നല്‍കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.