മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണവേട്ട. ഒന്നരകോടിയിലധികം രൂപയുമായി രണ്ടുപേര്‍ വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി.  കാറിൽ രഹസ്യ അറ വഴി കടത്താൻ ശ്രമിച്ച 65 ലക്ഷം രൂപയാണ് പോലീസ് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വളാഞ്ചേരിയില്‍ ഒരു കോടി 65 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് രണ്ടുപേര്‍ പിടിയിലായത്. പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാര്‍, വല്ലപ്പുഴ സ്വദേശി തൊടിയില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ രഹസ്യ അറയിലൂടെ കടത്താന്‍ ശ്രമിച്ച പണമാണ് പോലീസ് കണ്ടെത്തിയത്. 

Read Also: മദ്യപിച്ച് അഭിഭാഷകന്‍ അമിതവേഗത്തിലോടിച്ച കാർ യുവതിയെ ഇടിച്ച് തെറിപ്പിച്ചു


രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കുഴല്‍പ്പണവുമായി അന്‍സാര്‍ പിടിയിലായത്. ഒന്നര മാസകാലമായി പത്തു കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് വളാഞ്ചേരിയില്‍ മാത്രം പിടികൂടിയത്. കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ ജില്ലയിലാകമാനം പരിശോധന ശക്തമാക്കാനാണ് പോലീസിന്‍റെ തീരുമാനം.


കുഴൽപ്പണ മാഫിയ പ്രദേശത്ത് വ്യാപക പ്രവർത്തനമാണ് നടത്തുന്ന്. ഇതിനെതിരെ പോലീസ് ശക്തമായ രീതിയിലുള്ള പ്രവർത്തനമാണ് നടത്തുന്നത്. നിരവധി പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. സ്വർണക്കടത്തും ലഹരി മാഫിയകളും ഈ കുഴൽപ്പണ മാഫിയകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. 

Read Also: ആലപ്പുഴയിൽ മയക്കുമരുന്നുകളും വൻ ആയുധശേഖരവും ബോംബ് നിർമിക്കുന്നതിനുള്ള സാമഗ്രികളും കണ്ടെത്തി


പിടിയിലാകുന്നവരുടെ മൊബൈൽ ഫോണുകളും ലഭിക്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നത്. ശക്തമായ ഇന്‍റലിജൻസ് സംവിധാവും കുഴൽപ്പണ വേട്ടയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. വ്യാപകമായി മാഫിയകൾ സാധാരണക്കാരെ പണം കടത്തുന്നതും പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 


ദമ്പതികൾ, കുടുംബങ്ങൾ എന്ന് തോന്നിക്കുംവിധമുള്ള സംഘങ്ങൾ തുടങ്ങിയ രീതിയിലുള്ള യാത്രക്കാരെയാണ് പലപ്പോഴും പണം കടത്തുന്നതിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളില്‍ രഹസ്യ അറ ഉണ്ടായിക്കിയാണ് മിക്കപ്പോഴും പണം ഒളിപ്പിക്കുന്നതിന് മാഫികൾ വഴി കണ്ടെത്തുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.