മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.45 കോടി രൂപയുമായി രണ്ട് പേര് പിടിയില്‍
മാരുതി എര്‍ട്ടിഗ കാറില്‍ നിര്‍മിച്ച രഹസ്യ അറയിലാണ് പണം കടത്തിയത്.
മലപ്പുറം: മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. 1.45 കോടി രൂപയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. എറണാകുളം സ്വദേശികളാണ് പിടിയിലായത്. മാരുതി എര്‍ട്ടിഗ കാറില്‍ നിര്‍മിച്ച രഹസ്യ അറയിലാണ് പണം കടത്തിയത്.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ നാലര കോടി രൂപയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയില്‍ നിന്നടക്കം വലിയ തോതില്‍ കുഴല്‍പ്പണം മലപ്പുറത്തേക്ക് ഒഴുകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഒരാഴ്ചക്കിടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലരക്കോടിയോളം രൂപയുടെ കള്ളപ്പണമാണ് പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...