10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ അറസ്റ്റിൽ
അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതനായി എ.ഇ.ഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10000 രൂപ കൈക്കൂലി വാങ്ങിയത്
കോട്ടയം: എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസിന്റെ പിടിയിലായി. സിഎൻഐ എൽപി സ്‌കൂളിലെ പ്രധമാധ്യാപകൻ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കോട്ടയം എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതനായി എ.ഇ.ഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10000 രൂപ കൈക്കൂലി വാങ്ങിയത്. ഈ കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. സ്‌കൂളിലെ പ്രഥമാധ്യാപകന്റെ ഓഫിസ് മുറിയിൽ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പച്ചക്കറി കൊണ്ടുവന്ന പിക്കപ്പ് വാനിൽ 75 ചാക്ക് ഹാൻസ്; ഡ്രൈവർ പിടിയിൽ
കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ പിക്കപ്പ് വാനിൽ കടത്തിയ ഹാൻസ് പിടികൂടി. 75 ചാക്ക് ഹാൻസാണ് പിടികൂടിയത്. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിയത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വയനാട് വഴി വലിയ തോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന ഹാൻസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...