മദ്യലഹരിയിൽ ഹെൽത്ത് ഇൻസ്പെക്ടർ; പോളിയോ പ്രതിരോധ മരുന്ന് വിതരണം തടസ്സപ്പെട്ടു, അറസ്റ്റ്
തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സുമൻ ജേക്കബിനെയാണ് (51) അറസ്റ്റ് ചെയ്തത്.
ആലപ്പുഴ: മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതണത്തിൽ വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സുമൻ ജേക്കബിനെയാണ് (51) അറസ്റ്റ് ചെയ്തത്.
നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എസ്ഐ ടോൾസൺ പി തോമസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ നിന്നാണ് ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇത് സംബന്ധിച്ച റിപ്പോർട്ടും രേഖാമൂലം കൈമാറി.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ ആറ് പോളിയോ ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇവിടേക്ക് മരുന്നും ശീതീകരണ ബോക്സും എത്തിക്കേണ്ടത് സുമൻ ജേക്കബായിരുന്നു. എന്നാൽ ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിച്ചില്ല. ഇതേ തുടർന്ന് കുട്ടികളും രക്ഷിതാക്കളും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. പിന്നീട് മെഡിക്കൽ ഓഫീസർ ഡോ.ഷിബു സുകുമാരനും ജീവനക്കാരും ചേർന്നാണ് മരുന്ന് എത്തിച്ചത്. സുമൻ ജേക്കബിനെ പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...