Heroin seized: പൈപ്പിലൂടെ ലഹരിമരുന്ന്; ഇന്ത്യ-പാക് അതിർത്തിയിൽ 200 കോടിയുടെ മയക്കുമരുന്ന് വേട്ട
ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 40 കിലോ ഹെറോയിൻ പിടികൂടി. പഞ്ചാബ് പൊലീസും ബോർഡർ സെക്യൂരിറ്റി ഫോഴ്സും (BSF) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടുകയായിരുന്നു.
ചണ്ഡീഗഢ്: ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിൽ (India - Pakistan border) നിന്ന് 200 കോടി രൂപയുടെ ഹെറോയിൻ (Heroin) പിടിച്ചെടുത്തു. പഞ്ചാബിലെ (Punjab) പാക് അതിര്‍ത്തി മേഖലയില്‍ നിന്നാണ് 40.8 കിലോ ഹെറോയിന്‍ പിടിച്ചെടുത്തത്. ഗുരുദാസ്പുര്‍ ജില്ലയിലെ ദേരാബാബ നാനാക് മേഖലയില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. പഞ്ചാബ് പൊലീസും (Punjab Police) ബോർഡർ സെക്യൂരിറ്റി ഫോഴ്സും (BSF) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വൻ മയക്കുമരുന്ന് വേട്ട.
ഹെറോയിന് പുറമേ 180 ഗ്രാം ഒപ്പിയവും (Opium) ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച പാകിസ്ഥാൻ നിര്‍മിത പിവിസി (PVC) പൈപ്പുകളും രണ്ട് ഇരുചക്രവാഹനങ്ങളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്രവിപണിയില്‍ 200 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. 39 പാക്കറ്റ് ഹെറോയിൻ കണ്ടെടുത്തതോടെ പാകിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ വൻ മയക്കുമരുന്ന് കടത്തൽ ശ്രമം പരാജയപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.
Also Read: Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി
കുപ്രസിദ്ധ ലഹരിമരുന്ന് വിതരണക്കാരനായ നിര്‍മല്‍ സിങ് (Nirmal Singh) എന്ന സോനു മായേര്‍ പാകിസ്ഥാനിൽ നിന്ന് ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. പൊലീസ് സംഘം ഈ വിവരം ബി.എസ്.എഫിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ, പുലര്‍ച്ചെ 2.30-ഓടെ അതിര്‍ത്തിയോട് ചേര്‍ന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടു. ബി.എസ്.എഫ് വെടിയുതിര്‍ത്തതോടെ ഇവര്‍ പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് വഴി കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തത്.
Also Read: ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട: 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
പാകിസ്താനില്‍ നിന്ന് അതിര്‍ത്തിയിലെ കമ്പിവേലിക്കിടയിലൂടെ പി.വി.സി. പൈപ്പിനുള്ളിലാക്കിയാണ് ഇവ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍മല്‍ സിങ്ങിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2020-ല്‍ ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ പൊലീസ് തിരയുന്ന പ്രതിയാണ് നിര്‍മല്‍ സിങ്. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് അമൃത്സർ (റൂറൽ) സീനിയർ പൊലീസ് ഓഫീസർ ഖുരാന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...