Murder: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സഹോദരനെ വെടിവെച്ച് കൊന്ന് ഹൈക്കോടതി സെക്ഷൻ ഓഫീസർ
Crime News: വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു.
കൊച്ചി: പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു. സംഭവം നടന്നത് ആലുവയിലാണ്. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസനാണ് മരിച്ചത്. സംഭവത്തിൽ അനുജൻ തോമസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി സെക്ഷൻ ഓഫിസറാണ്.
വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു.
Also Read: Kedar Yoga: കേദാർ യോഗം ഈ രാശികൾക്ക് നൽകും വൻ അഭിവൃദ്ധിയും നേട്ടങ്ങളും!
ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നൽകുകയുമുണ്ടായി. ഇതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യം തോമസ് തന്നെയാണ് പോലീസിനോട് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...