Crime: തൃശൂരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; യുവതികൾ അറസ്റ്റിൽ
മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ: ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാട്സാപ്പ് സന്ദേശങ്ങളുടെ പേരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാനായിരുന്നു ഇവരുടെ ശ്രമം.
ഡോക്ടർ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി തീർത്ത് പണം തട്ടാനാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ഡോക്ടർക്കെതിരെ കേസ് നൽകാതിരിക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് എസ്ഐ കെസി ബൈജു, സീനിയർ സിപിഒ ഷൈജ, സിപിഒ ഷിനോജ് എന്നിവരും പോലീസ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...