കോട്ടയം : വൈക്കത്ത് മധ്യവയസ്കനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി (37), കുമരകം സ്വദേശി ധൻസ് (39) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത് മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ (ഷീബ) ബന്ധുവുമായ മധ്യവയസ്കനെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ ഷീബ തന്റെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്നും അത് നോക്കുവാൻ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന്  വീട്ടിലെത്തിയ സമയം അയൽവാസികൾ അവിടെയില്ലെ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് മധ്യവയസ്കനെ പറഞ്ഞ് ധരിപ്പിച്ച് ഷീബ വീട്ടിൽ കയറ്റി ഇരുത്തുകയായിരുന്നു. 


ALSO READ : Neyyattinkara Sales Girl Issue: നെയ്യാറ്റിൻകരയിൽ ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ചതായി ആരോപണം


തുടർന്ന് കേസിലെ മറ്റൊരു പ്രതിയായ രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് കടന്ന ചെല്ലുകയും ചെയ്തു. ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിലെ ഇവരുടെ വീഡിയോ  പകർത്തി. ഇതിനുശേഷം ഷീബ വന്ന് യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്ന് അറിയിച്ചു. എന്നാൽ താൻ പറഞ്ഞ് അത് ആറ് ലക്ഷം രൂപയാക്കിയിട്ടുണ്ടെന്നും, താനത് കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് തനിക്ക് തിരിച്ചുതരണമെന്ന് മധ്യവയസ്കനോട് ഷീബ   ആവശ്യപ്പെടുകയുമായിരുന്നു. 


എന്നാൽ പിന്നീട് പലപ്പോഴായി ഷീബയും ധന്‍സും ചേർന്ന് വിളിച്ച് പണം മധ്യവയ്സകനോട് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടും എന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് മധ്യവയസ്കൻ പോലീസിൽ പരാതിപ്പെടുകയായിയിരുന്നു. വൈക്കം  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സത്യൻ, സുധീർ, സി.പി.ഓ മാരായ സെബാസ്റ്റ്യൻ,സാബു, ജാക്സൺ, ബിന്ദു മോഹൻ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ ഇവർ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.