ബെം​ഗളൂരു: കര്‍ണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. മുസ്ലീം പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ കുത്തിക്കൊന്നു. കർണാടക കൽബുർ​ഗിയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനടക്കം രണ്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ കൈയ്യേറ്റവുമുണ്ടായി. കൽബുർ​ഗിയിൽ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

25കാരനായ വിജയ് കാംബ്ല ഒരു വർഷത്തിലേറെയായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് യുവാവ് ദാരുണമായി കൊല്ലപ്പെടുന്നത്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാംബ്ലെയെ വാഡി പട്ടണത്തിലെ റെയില്‍വേ ട്രാക്കിന് സമീപം വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടയുകയായിരുന്നു. തുടർന്ന് യുവാവും പെൺകുട്ടിയുടെ വീട്ടുകാരും തമ്മിൽ വാക്ക് തർക്കമുണ്ടായി. പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുവും ചേര്‍ന്ന് വിജയ് കാംബ്ലെയുടെ കഴുത്തിന് കുത്തുകയും ഇരുമ്പ് ദണ്ഡ്കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തു. ശേഷം കാംബ്ലയെ റെയില്‍വേ ട്രാക്കില്‍ തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 


Also Read: Vijay Babu sexual assault case: വിജയ് ബാബു നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യും, സഹായിച്ചവരെ ചോദ്യം ചെയ്യുമെന്നും കമ്മീഷണർ


രാവിലെ പ്രദേശവാസികളാണ് ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ദുരഭിമാനകൊലയാണെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇരുവരും വിവാഹം കഴിക്കാൻ തയാരെടുക്കുന്നതിനിടെയാണ് കൊലപാതകം. പിന്മാറിയില്ലെങ്കിൽ കൊന്ന് കളയുമെന്ന് വിജയ്യുടെ കുടുംബത്തെ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.


ഇരുവിഭാ​ഗങ്ങൾ തമ്മിൽ കയ്യേറ്റമുണ്ടായതോടെ മേഖലയിൽ കൂടുതൽ പോലീസ് നിയോ​ഗിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍‌ ഷിഹാബുദ്ദീന്‍ (19), ബന്ധു നവാസ് എന്നിവരെ പ്രതിഷേധങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ ദുരഭിമാനകൊലയാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയായിരുന്നു ഹൈദരാബാദില്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്ത 25 കാരനെ ഭാര്യാവീട്ടുകാര്‍ വെട്ടികൊലപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.