Mumbai: മഹാരാഷ്ട്രയെ ഞെട്ടിച്ച്‌ വീണ്ടും ദുരഭിമാനക്കൊല.  ഔറംഗബാദിൽ കൗമാരക്കാരൻ 19 കാരിയായ സഹോദരിയെ അമ്മയുടെ സഹായത്തോടെ കഴുത്തറുത്ത് കൊന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്യ ജാതിയില്‍നിന്നും പ്രണയ വിവാഹം ചെയ്തതിന് പ്രതികാരമായിട്ടാണ്  17കാരന്‍ സഹോദരിയുടെ തലവെട്ടി മാറ്റിയത്.  കീര്‍ത്തി  തോര എന്ന പത്തൊമ്പതുകാരിയാണ് സ്വന്തം സഹോദരനാല്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. അമ്മ അവളുടെ കാലിൽ പിടിച്ചപ്പോൾ സഹോദരൻ അരിവാൾ കൊണ്ട് തല വെട്ടി മാറ്റിയെന്നാണ് പോലീസ്  ഭാഷ്യം.  


മൂത്ത സഹോദരിയുടെ തല അരിവാൾ കൊണ്ട് വെട്ടി മാറ്റിയ  ശേഷം ഇരുവരും  മൃതദേഹത്തിന് ഒപ്പം നിന്ന് സെൽഫി എടുക്കുകയും സുഹൃത്തുക്കളുമായി അത്  പങ്കിടുകയും ചെയ്തു. സഹോദരിയുടെ അറുത്തുമാറ്റിയ ശിരസ് സഹോദരന്‍  അയൽവാസികളുടെ മുന്നിൽ കാണിച്ചതായാണ് റിപ്പോര്‍ട്ട്. 


കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് 19കാരി കീര്‍ത്തി 20 കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. ഇതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്ഷുഭിതരായിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ  ചെയ്തതും കൂട്ടുനിന്നതും. 


Also Read: Crime News: തയ്യല്‍ക്കാരനായ ഭര്‍ത്താവ് ബ്ലൗസ് തയ്ച്ചത് നന്നായില്ല, തര്‍ക്കത്തിനൊടുവില്‍ ഭാര്യ ജീവനൊടുക്കി


യുവതിയെ സന്ദര്‍ശിക്കാനായി ഞായറാഴ്ച അമ്മയും സഹോദരനും യുവതിയുടെ ഭര്‍തൃ ഗൃഹത്തിലെത്തിയിരുന്നു. മകളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച ഇവര്‍ യുവതിയുടെ ഭര്‍തൃഭവനത്തിലെത്തിയത്.   ഞായറാഴ്ച അവർ എത്തുമ്പോൾ ഇരയുടെ ഭർത്താവ് മറ്റൊരു  മുറിയിൽ ഉണ്ടായിരുന്നു. അമ്മയ്ക്കും സഹോദരനുമായി ചായയും ലഘുഭക്ഷണവും തയ്യാറാക്കുന്നതിനിടെയാണ് യുവതി ആക്രമണത്തിന് ഇരയായത്


അതേസമയം, കൊലപാതകത്തില്‍ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFace