തൊടുപുഴ: House Owner Arrested: ഇടുക്കി ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസിൽ വീട്ടുടമ അറസ്റ്റിൽ.  കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസിന്റെ പ്രാഥമിക നിഗമനം കൊലപാതകമാണെന്ന് തന്നെയായിരുന്നു.  അതുകൊണ്ടുതന്നെ പ്രതി നിരീക്ഷണത്തിലുണ്ടെന്നും ഇന്ന് അറസ്റ്റുണ്ടാകുമെന്നും ഉടുമ്പൻചോല പൊലീസ് അറിയിച്ചിരുന്നു.


Also Read: 


ചൊവ്വാഴ്‌ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലായിരുന്നു സംഭവം നടന്നത്. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻറെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. വീടിൻറെ പിൻഭാഗത്തെ വാതിൽ തകർത്താണ് ഇയാൾ അകത്തു കടന്നത്. 


ശേഷം രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിൻറെ കൈതട്ടി ചാർജിനിട്ടിരുന്ന മൊബൈൽ നിലത്തു വീഴുകയും. ശബ്ദം കേട്ട്  രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു. ഒടുവിൽ ജോസഫിനെ പിന്തുടർന്ന് രാജേന്ദ്രൻ എത്തുകയും ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടാകുകയും ചെയ്തു. 


Also Read: 


തന്നെ കടിച്ച് പരുക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രൻ പറഞ്ഞതെങ്കിലും  മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തുകയായിരുന്നു.  ഇതിനെ തുടർന്ന് വീട്ടുടമസ്ഥനായ രാജേന്ദ്രനിലേക്ക് അന്വേഷണം നീങ്ങുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.


JEE Main Result 2022: JEE മെയിൻ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും  


 ജെഇഇ മെയിൻ സെഷൻ 1 ഫലം ഉടൻ പ്രഖ്യാപിച്ചേക്കാം.  നാഷണൽ ടെസ്റ്റിങ് ഏജൻസി JEE മെയിൻ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ  jeemain.nta.nic.in അപ്‌ഡേറ്റ് ചെയ്യും. ജെഇഇ മെയിൻ 2022 ഫലം പ്രഖ്യാപിക്കുന്നത് അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ്. സ്കോർ പുനർമൂല്യനിർണയം/പുന പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ജൂൺ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലായിരുന്നു ജെഇഇ മെയിൻ എൻട്രൻസ് പരീക്ഷകൾ നടന്നത്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിയിരുന്നു. 


ഫലപ്രഖ്യാപനത്തിന്റെ തീയതിയും സമയവും സംബന്ധിച്ച്  വിദ്യാഭ്യാസബോർഡ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനുപുറമെ, ഫലങ്ങൾ പരിശോധിക്കുന്നതിനായി, വിദ്യാർത്ഥികൾ അവരുടെ ജെഇഇ മെയിൻ ആപ്ലിക്കേഷൻ നമ്പർ, പരീക്ഷ റോൾ നമ്പർ, ജനനത്തീയതി എന്നിവ ലോഗിൻ പോർട്ടലിൽ നൽകേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.