ഇടുക്കി: പൈനാവിൽ മരുമകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു. തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അന്നക്കുട്ടി തമ്പി (59) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. അന്നക്കുട്ടിയ്ക്കൊപ്പം കൊച്ചുമകൾക്കും പൊള്ളലേറ്റിരുന്നു. രണ്ടരവയസുകാരി ലിയയ്ക്കാണ് പരിക്കേറ്റത്. കുട്ടി അപകടനില തരണം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പോട്രോൾ ഒഴിച്ച് തീ കൊളുത്തിയ മരുമകൻ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് ആണ് പ്രതി. ജൂൺ അഞ്ചിന് ഉച്ചകഴിഞ്ഞാണ് ഇയാൾ അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. അന്നക്കുട്ടിയുടെ ശരീരത്തിൽ 30 ശതമാനത്തിൽ അധികം പൊള്ളൽ ഏറ്റിരുന്നു.


ALSO READ: പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം; കാർ ഓടിച്ച 19കാരൻ പിടിയിൽ


രണ്ട് വയസുകാരിയായ കൊച്ചു മകൾക്കും പൊള്ളൽ ഏറ്റു. അക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് തിരയുന്നതിനിടെ തിരികെ എത്തി അന്നക്കുട്ടിയുടെയും മകന്റെയും വീടുകൾക് തീ ഇട്ടിരുന്നു. രണ്ടാമത്തെ സംഭവത്തിന്‌ ശേഷം വീണ്ടും തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബോഡിമെട്ടിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്ന പ്രതിയെ തെളിവെടുപ്പിനായി കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.