വർക്കല: അയിരൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി.ഇലകമൺ അയിരൂർ കളത്തറ എം.എസ് വില്ലയിൽ ലീനാ മണി (56) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.കല്യാണത്തിന് പോകാൻ തയ്യാറെടുക്കുമ്പോൾ ആയിരുന്നു ആക്രമണം. ഷാജി , അഹദ്  , മുഹ്‌സിൻ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പറയപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഹദിന്റെ ഭാര്യയും ആക്രമണത്തിനുണ്ടായിരുന്നതായാണ് വിവരം.ലീനാ മണിയെ കമ്പി പാര കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു എന്ന് ദൃക്‌സാക്ഷി  സരസു പറയുന്നു. സരസു 20 വർഷമായി ലീന മണിയോടൊപ്പം താമസിക്കുകയാണ്.ഗുരുതരാവസ്ഥയിലായിരുന്ന ലീനാ മണി വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


കുടുബ വഴക്കാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഭർത്താവ്  സിയാദ് ഒന്നര വർഷം മുൻപേ മരണപ്പെട്ടിരുന്നു.ഭർത്താവ് മരണപ്പെട്ടത്തോടെ ഭർത്താവിന്റെ വസ്തുക്കൾ ഇവർക്ക് വിട്ട് നൽകാതെ ഭർത്താവിന്റെ സഹോദരങ്ങൾ കൈയടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 
  
40 ദിവസം മുൻപ് അഹദ്  കുടുബവും  ഇവരുടെ വീട്ടിൽ കയറി താമസമാക്കിയിരുന്നു. പോലീസ് സ്റ്റേഷനിലും കോടതിയിലും ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ലീനാ മണിക്ക്  കോടതിയിൽ നിന്നും സംരക്ഷണ ഓർഡറുമായി പോലീസ് എത്തിയിരുന്നു.ഇതാണ് വഴക്കിന് കാരണമായത്.സംഭവ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.