മലപ്പുറം: ട്രെയിനിൽ നിന്നും 24 കിലോഗ്രാം കഞ്ചാവ് പിടികൂടിയാതായി റിപ്പോർട്ട്. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല


 


ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തിരൂരിലെ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഒരു ട്രോളി ബാഗിലും ഒരു ട്രാവൽ ബാഗിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. 


Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും


 


മൊത്തം 24 കിലോഗ്രാം കഞ്ചാവാണ് ബാഗുകളിൽ ഉണ്ടായിരുന്നത്. പക്ഷേ ഈ ബാഗുകൾ ആരാണ് ട്രെയിനിൽ കൊണ്ടു വന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. മുൻപും തിരൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഞ്ചാവ് കടത്തുന്നവ‍ർ പോലീസിന്റെയോ എക്സൈസിന്റെയോ പിടിയിലാവുമെന്ന് വരുമ്പോൾ ഇവ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് പതിവ്.


Also Read: രാശിപ്രകാരം ഇന്നത്തെ ദിവസം ഓരോരുത്തർക്കും എങ്ങനെ? അറിയാം


 


കഴിഞ്ഞ മാസമാണ് പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 16.85 കിലോഗ്രാം കഞ്ചാവ് ആയിരുന്നു റെയിൽവെ സംരക്ഷണ സേനയുടെയും എക്സൈസിന്റെയും സംയുക്ത പരിശോധനാ സംഘം കണ്ടെടുത്തത്. ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ മുൻവശത്തുള്ള ബി-2 കോച്ചിലെ ശുചിമുറിയ്ക്ക് സമീപമായിരുന്നു അന്ന് ആളില്ലാത്ത ഈ രണ്ട് ബാഗുകൾ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.