തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ ആരോപണവുമായി മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരക്കൽ.ദൈവത്തിൻറെ സ്വന്തം വക്കീൽ എന്ന തൻറെ ആത്മകഥയിലാണ് ജോമോൻ ശ്രീലേഖക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഡിഐജി ആയിരുന്നപ്പോൾ 2005-ൽ ശ്രീലേഖയുടേതായി വനിതയിൽ വന്ന ലേഖനത്തെ മുൻ നിർത്തിയായിരുന്നു ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വേമ്പനാട്ട് കായലിൽ പൊങ്ങിയ ചോരക്കുഞ്ഞിൻറെ ജഡവും ഇതിനെ തുടർന്ന് നടത്തിയ അന്വേഷണവുമാണ് പുസ്തകത്തിലെ ഡിഐജി ശ്രീലേഖ കഥ മെനഞ്ഞു പുലിവാലായി എന്ന ഭാഗത്തിൽ പറയുന്നത്.അന്വേഷണത്തിനൊടുവിൽ കുഞ്ഞിൻറെ അമ്മയെ കണ്ടെത്തി. അപ്പോൾ അവർ വിവാഹിതയും ഒരു പെൺകുഞ്ഞിൻറെ അമ്മയുമായിരുന്നു അവർ തൻറെ മുറച്ചെറുക്കനുമായി അനുരാഗത്തിലായതും ആ ബന്ധത്തിൽ ജനിച്ച ആൺകുഞ്ഞിനെ പുഴയുടെ കരയിൽവച്ച് പാൽ കൊടുത്ത ശേൽം സാരിത്തലപ്പ് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് പുഴയിലിട്ടതും ഏറ്റു പറഞ്ഞു.


കഥകേട്ട് കാക്കിക്കുള്ളിലെ കലാഹൃദയം അളിഞ്ഞു, കർശനമായി നിയമം പാലിക്കേണ്ട ഉന്നത ഉദ്യോഗസ്ഥ അവരുടെ മനസാക്ഷിയുടെ കോടതിയിൽ പ്രതിയെ വിചാരണ ചെയ്തു. ഞാൻ അറസ്റ്റ് ചെയ്താൽ അവരുടെ കുടുംബം തകരും അവരുടെ ജീവിതം ഇല്ലാതാകും. ആ പിഞ്ചു കുഞ്ഞിനെ ജീവിക്കാനുള്ള  അവകാശം നഷ്ടപ്പെടുത്തിയാൽ എന്ത് സമാധാനം പറയും ഞാനാകെ ആശക്കുഴപ്പത്തിലായി. ഒടുവിൽ കേസെടുക്കാൻ തീരുമാനിച്ചു.


കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി നോക്കിയപ്പോൾ എനിക്ക് സംശയമായി. കുഞ്ഞിന്റെ ഹൃദയത്തെ ക്കുറിച്ചുള്ള ഭാഗം വിശദീകരണം വേണ്ടതായിരുന്നു. ഹാർട്ട് എൻലാർജ് എന്നാണ് എഴുതിയിരുന്നത്. ഞാൻ മൂന്ന് നാല് ശിശുരോഗവിദഗ്ധരുടെ ഉപ ദേശം തേടി. അവർ പറഞ്ഞു: “ആ കുഞ്ഞ് അധികനാൾ ജീവിച്ചിരിക്കില്ല എന്ന്.


അതായത് അന്ന് കൊന്നില്ലായിരുന്നെങ്കിലും കുഞ്ഞിന് ആയുസില്ലാ യിരുന്നുവെന്ന്. ഈ അറിവിൽ എന്റെ സംശയത്തിന്റെ ഉത്തരം ഉണ്ടായി രുന്നു. ആ അമ്മയെ വെറുതെ വിടുക...” “എന്റെ ബോസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എനിക്കായി. "അൺഡിറ്റക്റ്റഡ്' എന്നെഴുതി ഞാനാ കേസ് ഫയൽ ക്ലോസ് ചെയ്തു. പ്രതിയെ കണ്ടെത്താനാകാത്ത കേസായി അത് മാറി. ഞാനിന്നും അന്ന് ചെയ്തതിൽ ഉറച്ച് നിൽക്കുന്നു. കാരണം നിയമത്തിനും അപ്പുറത്താണ് ചിലപ്പോൾ നീതിയുടെ ചക്രവാളം" ലേഖനം അവസാനിക്കുന്നു.


ഇത്രയും നഗ്നമായി നിയമലംഘനം ഒരു ഉന്നത ഉദ്യോഗസ്ഥ നടത്തിയിട്ടും അതേക്കുറിച്ച് പ്രതികരിക്കാൻ ഇവിടത്തെ നിയമജ്ഞരും അഭിഭാഷ കരും മടിച്ചു. കോടതിക്ക് വേണമെങ്കിൽ കൊലക്കേസിലെ പ്രതിയെ തിരി ച്ചറിഞ്ഞിട്ടും അവരെ വിട്ടയച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ സ്വമേ ധയാ കേസെടുക്കാമായിരുന്നു. 


ഡി.ഐ.ജി.ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഞാൻ ഡി.ജി.പിക്ക് പരാതിനൽകി. ഈ പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
ദക്ഷിണമേഖല പോലീസ് ഐ.ജി., ടി.പി. സെൻകുമാറിനെ ചുമതലപ്പെടുത്തി- ജോമോൻ പുത്തൻ പുരക്കൽ തൻറെ പുസ്തകത്തിൽ പറയുന്നു.


നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ എല്ലാം പോലീസ് കെട്ടിചമച്ചതാണെന്നായിരുന്നു ആർ ശ്രീലേഖ തൻറെ യൂ ടൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് വലിയ വിവാദത്തിനാണ് തുടക്കമായത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്നും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ,ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നും അക്കാര്യം പോലീസുകാർ തന്നെ സമ്മതിച്ചതെന്നുമായിരുന്നു ശ്രീലേഖ തൻെ ചാനലിൽ പറഞ്ഞത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.