Human Sacrifice: നരബലി കേസിൽ വഴിത്തിരിവ്; മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
Human Sacrifice: ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്.
പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തിൽ കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിള്‍ ശേഖരിച്ചു. ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്.
കടവന്ത്ര സ്വദേശി പത്മ, കാലടി സ്വദേശി റോസിലി എന്നിവരാണ് കൊല്ലപ്പെട്ടത്. റഷീദാണ് ഇവരെ തിരുവല്ലയിൽ എത്തിച്ചത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. ഫേസ്ബുക്ക് വഴിയാണ് ഭഗവൽ സിംഗിനെ ഏജന്റായ റഷീദ് സമീപിക്കുന്നത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈലാണ് ഇതിനായി ഉപയോഗിച്ചത്. സിദ്ധൻ എന്ന് പറഞ്ഞു റഷീദിന്റെ നമ്പർ തന്നെ നൽകി.
ALSO READ: കേരളത്തിൽ നരബലി? രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി
ഭാഗ്യവും സമ്പത്തും എത്തുമെന്നടക്കമുള്ള വിവരങ്ങളിൽ വീണു പോയ ഭഗവൽ സിംഗിനെ അതി വിദഗ്ധമായി തൻറെ നിയന്ത്രണത്തിലേക്ക് റഷീദ് എത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട പത്മയുടെ തിരോധാനമവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സംസ്ഥാനത്തെ ഞെട്ടിച്ച നരബലിയിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട റോസിലിയെ കാണാതായത് ജൂണിലാണ്. ഇതിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയിൽ നിന്നാണ് റോസിലിയുടെ വിവരവും ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...