പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന വീടിന് സമീപത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. കാലടി സ്വദേശിനിയായ റോസിലിൻ, കടവന്ത്രയിൽ ലോട്ടറി വിൽപനക്കാരിയായ തമിഴ്നാട് ധർമപുരി സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പത്തനംതിട്ട ഇലന്തൂർ കുഴിക്കാല ആഞ്ഞിലിമൂട്ടിൽ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോഴാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് അടിയോളം കുഴിയിൽ ഉപ്പ് വിതറി കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ  പ്രതികളെ വീട്ടുവളപ്പില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുഴി മൂടിയ ശേഷം മുകളിൽ മഞ്ഞൾ നട്ടിരുന്നു. കുഴിയിൽ നിന്ന് ചെരുപ്പും ബാഗും കുടവും കണ്ടെത്തി. കൃത്യം നടത്തുന്നതിനായി തലേ ദിവസം തന്നെ കുഴി എടുത്തിരുന്നതായി എഡിജിപി പി.നിശാന്തിനി പറഞ്ഞു. സംഭവത്തിൽ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും.


ALSO READ: Human sacrifice case: ഇലന്തൂർ നരബലി; മുഹമ്മദ് ഷാഫി ക്രൂരനായ ക്രിമിനൽ, എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും പ്രതി


ദമ്പതികൾക്ക് സാമ്പത്തിക അഭിവൃത്തി ഉണ്ടാകുന്നതിനായാണ് നരബലി നടത്തിയത്. ക്രൂരമായി ശരീരഭാഗങ്ങളിൽ മുറിവേൽപ്പിച്ച്
സ്ത്രീകളെ കഴുത്തറുത്ത്  കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയെന്ന പ്രതികളുടെ മൊഴിപ്രകാരം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപത്തിയേഴിന് കടവന്ത്രയിൽ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയെന്ന കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. 


ആദ്യ കൊലപാതകം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. കഴിഞ്ഞ 27 മുതൽ പത്മത്തെ കാണാതായതായി കാണിച്ച് ബന്ധുക്കൾ കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ടയിലേക്ക് കടത്തിക്കൊണ്ടുപോയ കാറിന്‍റെ വിവരം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. ഡിഎൻഎ പരിശോധന അടക്കമുള്ള പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ ഇവരുടേതാണെന്ന് ഉറപ്പിക്കാനാകൂ. മൂന്ന് ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുകയെന്ന് ഐ.ജി പി. പ്രകാശ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.