എരുമേലി: വനത്തിനുള്ളിൽ കടന്നു കയറി മ്ലാവിനെ വെടിവെച്ചു കൊലപ്പെടുത്തി ഇറച്ചി കടത്താൻ ശ്രമിച്ച സംഘത്തെ വനപാലകർ പിടികൂടി.മുണ്ടക്കയം സ്വദേശികളായ അടിച്ചിലമാക്കൽ ജിൻസ് ജോസ്,ജോസഫ് ആന്റണി, ടോമി മാത്യു,കല്ലാർ സ്വദേശി തൊമ്മൻ പറമ്പിൽ ഷിബു എന്നിവരെയാണ് എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പോപ്പ്സൺ എസ്റ്റേറ്റ് വഴി ഉൾവനത്തിലേയ്ക്ക് കയറിയാണ് ഇവർ മ്ലാവിനെ വെടിവെച്ചു കൊന്നത്. 20 വർഷമായി വനത്തിനുള്ളിൽ വേട്ട നടത്തി ഇറച്ചി കടത്തിയ സംഘത്തെയാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലാണ് നാല് പ്രതികളെയും ഇറച്ചി കടത്തി കൊണ്ട് പോയ വാഹനവും വെടിയുതിർത്ത തോക്കും മ്ലാവിന്റ ഇറച്ചിയും തിരകളും പിടികൂടിയത്.20 ദിവസം മുൻപ് ഇതേ മേഖലയിൽ വെടിവെച്ചു കൊലപ്പെടുത്തിയ നിലയിൽ മറ്റൊരു മ്ലാവിനെയും കണ്ടെത്തിയിരുന്നു. അതിന് പിന്നിലും പിടിയിലായവർ തന്നെ ആണെന്നും അന്വേഷണത്തിൽ തെളിഞ്ഞെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.


കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം പെരുവന്താനം മേഖലകളിൽ ആയി മുൻപ് ഇത്തരത്തിൽ ഇവരിൽ നിന്നും ഇറച്ചി വാങ്ങിയ 25 പേരുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നും അവരും കേസിൽ പ്രതികൾ ആക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വനത്തിനുള്ളിൽ ഇത്തരത്തിൽ വേട്ട നടത്തുന്ന മറ്റ് സംഘങ്ങളെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ടെന്നും വിവിധ സംഘങ്ങളായി കൂടുതൽ പരിശോധനകൾ ഉൾവനത്തിൽ നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു


എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്യാം ചന്ദ്, സജു. എസ്. ദേവ്, മുനീർ, സജിമോൻ, കെ. സുരേഷ് കുമാർ, മനോജ്, ഫോറസ്റ്റ് വാച്ചർ രാമചന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.