കോട്ടയം: ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. തലയോലപ്പറമ്പ് വെള്ളൂർ സ്വദേശി പത്മകുമാറാണ് ആത്മഹത്യ ചെയ്തത്. ഇയാൾ ഭാര്യ തുളസിയെ ചൊവ്വാഴ്ച രാത്രി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാസർഗോഡ് കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ 3 പോലീസുകാർക്ക് സ്ഥലമാറ്റം


സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പത്മകുമാറിന്റെ മൃതദേഹം മുളന്തുരുത്തി ഒലിപ്പുറം റെയിൽവേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്.  വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Also Read: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. രണ്ട് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്


ഇതിനിടെ കോട്ടയം നീണ്ടൂരിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരാൾക്ക് കൂടി കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുത്തേറ്റ അനന്ദു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.