വയനാട്: വടുവഞ്ചാലിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. വടുവൻചാൽ പെരുമ്പാടിക്കുന്ന്  ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷാണ്  ജീവനൊടുക്കിയത്. ഗുരുതര പരുക്കേറ്റ ഭാര്യ ശ്രുതിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിനു ശേഷം സമീപത്തെ സ്വകാര്യതോട്ടത്തിലെത്തി ജ്യോതിഷ് ജീവനൊടുക്കുകയായിരുന്നു. അമ്പലവയൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ജ്യോതിഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു സൂചന.


അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവം; നിർത്താതെ പോയ വാഹനം കണ്ടെത്തി!


മലപ്പുറം: വാഹനപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി. കണ്ടെത്തിയ വാഹനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ബിജു ജോർജ്ജിൻ്റേതാണെന്ന് പോലീസ് പറഞ്ഞു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതും ബിജു തന്നെയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ചത് കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി സനാഹാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.