ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്തതിന് ഭർത്താവിന് മർദ്ദനം
രഞ്ജിത്തിന്റെ ഭാര്യയോട് സനേഷ് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ കല്ല് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു പ്രതി.
തിരുവനന്തപുരം : ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് ഭർത്താവിനെ മർദിച്ചതായി പരാതി. പൂവച്ചൽ കുറകോണം സ്വദേശി രഞ്ജിത്തിനാണ് മർദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ സനേഷിനെതിരെ രഞ്ജിത്ത് കാട്ടാക്കട പോലീസിൽ പരാതി നൽകി. രഞ്ജിത്തിന്റെ ഭാര്യയോട് സനേഷ് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ കല്ല് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു പ്രതി.
സംഭവത്തിൽ രഞ്ജിത്തിന്റെ കണ്ണിനും കഴുത്തിനും നെറ്റിക്കും പരിക്കേറ്റു. പരിക്കേറ്റ രഞ്ജിത്തിന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരാതിയിൽ പോലീസ് ഇതുവരെ നടപടിയെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ മൊഴിയെടുക്കാൻ ഇതുവരെ പോലീസ് എത്തിയില്ലെന്നും ഇവർ പരാതിപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.