പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കോട്ടായിയിലാണ് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിറകുകൊള്ളികൊണ്ടുള്ള അടിയിൽ ഗുരുതരമായി പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ചുതന്നെ മരിച്ചു. പ്രതി വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.


നെയ്യാറ്റിൻകരയിൽ വൃദ്ധയെ കാലുകൾ ബന്ധിച്ച് മകൻ തീകൊളുത്തി കൊന്നു


തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ വൃദ്ധമാതാവിനെ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആനപ്പാറ കാറ്റാടി സ്വദേശി നളിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


സംഭവവുമായി ബന്ധപ്പെട്ട് നളിനിയുടെ മൂത്ത മകനായ മോസസ് എന്ന 37 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച നളിനിയുടെ ഭർത്താവ് പൊന്നുമണി ഒൻപത് വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്ന് നളിനിയും മകൻ മോസസും ഭാര്യയുമാണ് ഇവിടെ താമസിച്ചുവന്നിരുന്നത്.


 ALSO READ: കൊല്ലത്ത് മധ്യവയസ്‌കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയില്‍


മോസസ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ഭാര്യ പിണങ്ങി താമസിക്കുകയായിരുന്നു.  ഇന്ന് നളിനിയുടെ ഇളയ മകൻ ജയിൻ ജേക്കബ്ബ് അമ്മയ്ക്ക് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്ന് തീ പടരുന്നതായിരുന്നു കണ്ടത്.


വീടിനു മുന്നിൽ നിലയുറപ്പിച്ചു നിന്ന മോസസ് വീട്ടിനുള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല. തുടർന്ന് വെള്ളറട പോലീസിന്റെ നേതൃത്വത്തിൽ തീയണച്ചശേഷം മോസസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


നന്ദിയുടെ ഇരുകാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകൾ ഒഴികെ ബാക്കി ശരീരം പൂർണമായും കത്തിയ നിലയിലാണ്.  സംഭവത്തിൽ വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.