പയ്യന്നൂർ; കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂർ കാട്ടിലെ പീടിക ,തയ്യിൽ വളപ്പിൽ സ്വദേശിനി പ്രസന്ന ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി  പോലീസിൽ കീഴടങ്ങി. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. പയ്യന്നൂരിനടുത്ത് കാങ്കോൽ ബമ്മാരടി കോളനിയിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബമ്മാരടി കോളനിയിലെ നിർമാണ തൊഴിലാളിയാണ് ഷാജി. ഇയാൾ ഭാര്യ പ്രസന്നയെ വീടിനകത്ത് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല പൂർണമായും വേർപെട്ട നിലയിലായിരുന്നു മൃതദേഹം. പ്രസന്നയുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളായ  സ്ത്രീകൾ വീടിനകത്ത് കയറിയപ്പോഴാണ് മൃതദേഹം കാണുന്നത്. 


അയൽക്കാർ എത്തുന്നതിനു മുൻപ്  ഷാജി ബൈക്കിൽ പുറത്തേക്കു പോയിരുന്നു. തുടർന്ന് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ വഴക്കിനെ തുടർന് ഒരു വർഷമായി പ്രസന്നയും മൂന്ന് മക്കളും കണ്ണൂർ കാട്ടിലെ പീടികയ്ക്കടുത്ത സ്വന്തം വീട്ടിലാണ്  താമസം. 


നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഇന്ന് ഉച്ചയോടെ പ്രസന്ന കാങ്കോലിലെ ഷാജിയുടെ വീട്ടിലെത്തിയത്. ആ സമയത്താണ് കൊല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പയ്യന്നൂർ DySP കെ ഇ പ്രേമചന്ദ്രൻ പറഞ്ഞു.
പെരിങ്ങോത്തു നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ,ഫോറൻസിക് സംഘവും പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.