വയനാട്: പുൽപ്പള്ളിയിൽ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്ന സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണി ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് സംഭവത്തില്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത അമ്മിണിയുടെ ഭര്‍ത്താവ് ബാബുവിന്റെ  അറസ്റ്റ് രേഖപ്പെടുത്തിയത്.


വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വ്യാഴാഴ്ച രാത്രിമുഴുവന്‍ വഴക്കായിരുന്നു. വീട്ടില്‍നിന്നും ബഹളം കേട്ടിരുന്നെങ്കിലും ബാബു സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാല്‍ സമീപവാസികളാരും ഇത് കാര്യമാക്കിയിരുന്നില്ല.


ALSO READ: അമ്മയ്ക്ക് സുഖമില്ല, ആശുപത്രിയില്‍ പോകണം; അച്ഛൻറെ കോളിൽ വീട്ടിലെത്തിയ മകൻ കണ്ടത് മരിച്ച് കിടക്കുന്ന അമ്മയെ


വഴക്കിനിടെ ബാബു വിറക് എടുത്ത് അമ്മിണിയുടെ തലയിലും ദേഹത്തും അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ അമ്മിണി പ്രതികരിക്കാതായതോടെയാണ് ബാബു ഇരുളത്ത് താമസിക്കുന്ന മകന്‍ ബിജുവിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാൻ വരണമെന്നും പറഞ്ഞാണ് ബിജുവിനെ വിളിച്ചുവരുത്തിയത്.


ഇതുപ്രകാരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍തന്നെ ബാബുവിനെ കസ്റ്റഡിയിലെടുത്തു.


എസ്.ഐ സിആര്‍ മനോജ്, എസ്.ഐ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.