മുംബൈ: ട്വന്റി-20 ലോകകപ്പിൽ (T20 World cup) പാകിസ്ഥാനെതിരായ (Pakistan) തോൽവിയെ തുടർന്ന് കടുത്ത സൈബർ ആക്രമണത്തിന് വിധേയനായ ഇന്ത്യൻ ബൗളർ മു​ഹമ്മദ് ഷമിയെ (Mohammed Shami)‌ പിന്തുണ‌ച്ചതിന് നായകനായിരുന്ന വിരാട് കോ‌ലിയുടെ (Virat Kohli) ഒമ്പത് മാസമായ മകൾക്കെതിരെ ബലാത്സംഗ ഭീഷണി (Rape threat)  മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രാംനാഗേഷ് അലിബതിനിയെയാണ് (23) മുംബൈ പോലീസ് ബുധനാഴ്ച്ച അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമായി പാകിസ്ഥാന്‍ സ്വദേശിയുടേതെന്ന രീതിയിലാക്കിയിരുന്നു. തുടര്‍ന്ന് ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഹൈദരാബാദാണ് ഉറവിടമെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ അന്വേഷണ സംഘം മുംബൈയിലേക്ക് കൊണ്ടുപോയി. നേരത്തെ ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയിലാണ് ഇയാള്‍ ജോലിചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി. 


Also Read: T20 World Cup : വിരാട് കോലിയുടെ 9 മാസം പ്രായം ഉള്ള കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷിണി, കാരണം മുഹമ്മദ് ഷമിയെ പിന്തുണച്ചു


പാകിസ്ഥാനെതിരായ മത്സരത്തിൽ ഷമി മനഃപൂർവം മോശം പ്രകടനം കാഴ്ചവച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താരം കടുത്ത സൈബർ ആക്രമണത്തിന് വിധേയനായത്. ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിന് തൊട്ടുമുമ്പാണ് കോലി ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്.


Also Read: T20 World Cup : പാകിസ്ഥാനെതിരെയുള്ള തോൽവി, മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം


ഷമിക്കെതിരെയുള്ള (Shami) സൈബര്‍ ആക്രമണം നട്ടെല്ലില്ലാത്ത നടപടിയാണെന്നായിരുന്നു കോലിയുടെ (Kohli) പ്രതികരണം. ഇത്തരത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ കാണുന്നത് ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും ദയനീയമായ അവസ്ഥയാണെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കോലിക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായി (Cyber Attack). കോലിയുടെ മകള്‍ക്കെതിരെയുള്ള ബലാത്സംഗ ഭീഷണിയില്‍ ഡൽഹി വനിതാ കമ്മീഷന്‍ പൊലീസിന് നോട്ടീസയച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.