ഇടുക്കി തൊടുപുഴയിൽ മകനെയും കുടുംബത്തെയും ഹമീദ് കൊലപ്പെടുത്തിയത് രക്ഷപ്പെടാനുള്ള മാർ​ഗങ്ങൾ എല്ലാം അടച്ചു കൊണ്ടാണ്. എങ്ങനെയെങ്കിലും ഫൈസലിനെയും കുടുംബത്തെയും രക്ഷപ്പെടുത്താൻ ഓടിക്കൂടിയെങ്കിലും അതിന് സാധിക്കാതെ പോയതിന്റെ തീരാവേദനയിലാണ് അയൽക്കാർ. സംഭവത്തെ കുറിച്ച് ആദ്യ ദൃക്സാക്ഷിയായ രാഹുൽ പറയുന്നതിങ്ങനെ...


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന സമയത്താണ് ഹമീദ് പെട്രോൾ ഒഴിച്ച് തീവച്ചത്. മുറിയിൽ തീപടർന്നത് കണ്ടയുടൻ ഫൈസും ഭാര്യയും മക്കളും ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു. അവിടെ നിന്ന് കൊണ്ട് രക്ഷിക്കണമെന്ന് പറഞ്ഞ് കുട്ടികൾ ഫോൺ വിളിക്കുകയായിരുന്നുവെന്ന് രാഹുൽ പറയുന്നു. രാഹുൽ ഓടിച്ചെല്ലുമ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. നാല് പേരും രക്ഷപ്പെടരുതെന്നുള്ളതിനാൽ മുറിയുടെയും പുറത്തേക്കുമുള്ള വാതിലും എല്ലാം ഹമീദ് നേരത്തെ തന്നെ പൂട്ടിയിരുന്നു. നാട്ടുകാർ ഓടിക്കൂടിയിട്ടും ഹമീദ് പിന്നെയും മുറിയിലേക്ക് പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് കൊണ്ടേയിരുന്നുവെന്നും രാഹുൽ പറഞ്ഞു. വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും ഫൈസലിനെയും കുടുംബത്തെയും രക്ഷിക്കാൻ സാധിക്കാതെ പോയതിന്റെ വേദനയിലാണ് അയൽക്കാർ.


കുടുംബ വഴക്കിനെ തുടർന്നാണ് ഹമീദ് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. ഹമീദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യമായ ആസൂത്രണം നടത്തിയാണ് പ്രതി നാല് പേരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തീയിടാനായി ഇയാൾ പെട്രോൽ നേരത്തെ തന്നെ ശേഖരിച്ചു വച്ചിരിന്നു. തുടർന്ന് അയൽക്കാർ എത്തി തീ അണയ്ക്കാതിരിക്കാൻ വാട്ടർ ടാങ്കിലെ വെള്ളം ഒഴുക്കി കളയുകയും മോട്ടറിന്റെ കണക്‌ഷൻ വിഛേദിക്കുകയും ചെയ്തു. അടുത്ത വീട്ടിലെയും ടാങ്കിലെ വെള്ളം ഇയാൾ തുറന്നു വിട്ടിരിന്നു. പിന്നീട് നാട്ടുകാർ എത്തിയാണ് തീയണച്ചത്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.