ചിലറ വേണ്ട 500 രൂപ മാത്രം മതി; ഇടുക്കി നെടുങ്കണ്ടത്ത് പള്ളി കുത്തി തുറന്ന് മോഷണം
Idukki Robbery Cases : പള്ളിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന നോട്ട് കെട്ടിൽ നിന്നും 500 രൂപ നോട്ടുകൾ മാത്രമണം അപഹരിച്ചത്
ഇടുക്കി : നെടുങ്കണ്ടം സന്യാസിയോട തെക്കേകുരിശുമല സെൻറ് പോൾസ് സി എസ് ഐ പള്ളിയിൽ മോഷണം. പള്ളിയുടെ വാതിൽ കുത്തി തുറന്ന് അലമാരിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 20,000ത്തോളം രൂപ മോഷണം പോയി. കഴിഞ്ഞ ഞായറാഴ്ച ആരാധനയ്ക്ക് ശേഷം അടിച്ചിട്ട പള്ളി ഇന്ന് ജൂലൈ 16ന് പ്രാർഥനയ്ക്കായി തുറക്കാൻ എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്.
ഉള്ളിലെ അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയ്ക്കുള്ളിൽ കവറിലായി 45,000 ത്തോളം രൂപ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നും 500 രൂപയുടെ നോട്ടുകൾ മാത്രമാണ് മോഷ്ടാവ് അപഹരിച്ചത്. 100, 50, 10, 20, ചില്ലറത്തുട്ടുകൾ തുടങ്ങിയവ കവറിൽ തന്നെ ഉപേക്ഷിച്ചു.
കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കഴിഞ്ഞ ദിവസവും മേഖലയിൽ വ്യാപകമായി മോഷണം നടന്നിരുന്നു. ട്രാൻസ്ഫോർമർ ഓഫാക്കി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നതിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രദേശത്ത് വീണ്ടും മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...