Monson Mavunkal Case: പുരാവസ്തു തട്ടിപ്പിലെ ഗൂഡാലോചന കേസിൽ ഐജി ലക്ഷ്മണ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയച്ചു
IG Lakshmana Arrested: കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെ ഐജി ലക്ഷ്ണമണിനെയും പ്രതിപട്ടികയിൽ ചേർക്കുകയായിരുന്നു
കൊച്ചി : മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസിൽ ഐ ജി ലക്ഷ്മൺ അറസ്റ്റിൽ. ക്രൈം ബ്രാഞ്ചിന്റെ തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിർദ്ദേശം ഉള്ളതിനാൽ ജാമ്യം നൽകി വിട്ടയച്ചു.
ഐജി ലക്ഷ്മൺ മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേസിൽ നാലാം പ്രതിയായിരുന്ന ലക്ഷ്മണിനെ ഈ കേസിൽ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.
Also Read: ചന്ദ്രയാൻ-3 വിജയത്തില്‍ അഭിനന്ദനവുമായി ദുബൈ ഭരണാധികാരി
കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെ ഐജി ലക്ഷ്ണമണിനെയും പ്രതിപട്ടികയിൽ ചേർക്കുകയായിരുന്നു. എന്നാൽ മോൻസനുമായി ബന്ധമുണ്ടായിരുന്ന മുൻ പോലീസ് മേധാവിക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Also Read: Dhana Rajayoga: ധനരാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും പണത്തോടൊപ്പം പ്രശസ്തിയും!
നേരത്തെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ഹാജരാകാ ൻ വിസമ്മതിയ്ച്ച ഐജി ലക്ഷ്മൺ ഒടുവിൽ അന്വേഷണ സംഘം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റെന്ന സംശയമടക്കം ഉയർത്തിയതോടെയാണ് ചോദ്യം ചെയ്യലിനെത്തിയത്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് ഐജി ചികിത്സക്ക് പോയത്. ഇതിനു പിന്നാലെ ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം ആരോപണം ഉയർത്തിയിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നോട്ടീസ് പ്രകാരം ഐജി ലക്ഷ്മൺ കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ 11 മണിക്ക് തന്നെ ഹാജരായിരുന്നു. തുടർന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘം ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കും. സർവീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ ലക്ഷ്മണിനെ അറസ്റ്റ് ചെയ്ത വിവരം സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ രേഖാമൂലം അറിയിക്കും. യാക്കൂബ് പുറായിൽ, സിദ്ദീഖ് പുറായിൽ, എം.ടി. ഷമീർ, അനൂപ് വി.അഹമ്മദ്, ഷാനിമോൻ, സലിം എടത്തിൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...