മലപ്പുറം തിരൂരിൽ നവജാതശിശുവിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ച നിലയിൽ
തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം. പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്ത് കണ്ടെത്തിയ മൃതദേഹം തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു.
മലപ്പുറം: മലപ്പുറം തിരൂര്‍ കന്മത്ത് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കല്‍പകഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. തിരൂര്‍ കന്മനം ചീനക്കലിലാണ് നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം. പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്ത് കണ്ടെത്തിയ മൃതദേഹം തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു.
താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ മേല്‍നോട്ടത്തില്‍ കല്‍പകഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...