London : 35 വർഷത്തിനിടയിൽ 48 വനിത രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് കോടതി. 72 വയസുകാരനായ കൃഷ്ണ സിങാണ് കേസിൽ പിടിയിലായത്. ചികിത്സക്കിടയിൽ ഇയാൾ രോഗികളെ ചുംബിക്കുകയും, ലൈംഗിക അതിക്രമം നടത്തുകയും, അനുചിതമല്ലാത്ത തരത്തിൽ പരിശോധനകൾ നടത്തുകയും ചെയ്തുവെന്നാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് കൃഷ്ണ സിങിനെ കുറ്റക്കാരനായി വിധിച്ചത്. വിചാരണ വേളയിൽ ഈ കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു. രോഗികൾ പറയുന്നത് തെറ്റാണെന്നും, ഇനിടയിൽ മെഡിക്കൽ വിദ്യാഭ്യാസിന്റെ ഭാഗമായി പഠിച്ച ചില രീതികൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും പ്രതി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കൃഷ്ണ സിങ് ഈ കേസുകളിൽ കുറ്റക്കാരനാണെന്ന നിഗമനത്തിൽ കോടതി എത്തുകയായിരുന്നു.


ALSO READ: Nimisha Priya : നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇടപെടും


സ്കോട്ട്ലാൻഡിൽ ജനറൽ പ്രാക്ടീഷണറായി പ്രവർത്തിച്ച് വരികെയായിരുന്നു പ്രതി. റിപ്പോർട്ടുകൾ അനുസരിച്ച് 1983 ഫെബ്രുവരി മുതൽ 2018 മെയ് വരെയുള്ള കാലഘട്ടത്തിലാണ് പ്രതി 48 വനിത രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തിരിക്കുന്നത്. സ്കോട്ട്ലാൻഡിലെ നോർത്ത് ലനാർക്ക്ഷയറിലെ ക്ലിനിക്ക്, ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വെച്ചെല്ലാം പ്രതി ലൈംഗിക അതിക്രമങ്ങൾ നടത്തിയിട്ടുണ്ട്.


ALSO READ: മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തിൽ കയറി ഉടുമ്പിനെ കൂട്ടബലാത്സം​ഗം ചെയ്തു; നാല് പേർ അറസ്റ്റിൽ


 പ്രതി സ്ഥിരമായി ലൈംഗികമായി ചൂഷണം നടത്തുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂട്ടർ ഏഞ്ചല ഗ്രേ കോടതിയിൽ പറഞ്ഞു.  ചികിത്സയുടെ പേരിലാണ് പ്രതി അതിക്രമം നടത്തുന്നതെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. സമൂഹത്തിൽ വളരെയധികം ബഹുമാനം ഉള്ള ആളാണ് പ്രതി. കൂടാതെ വൈദ്യ ചികിത്സ രംഗത്തെ സംഭാവനകൾക്ക് പ്രതിക്ക് റോയൽ മെമ്പർ ഓഫ് ഓർഡർ ഓഫ് ബ്രിട്ടീഷ്  ലഭിച്ചിട്ടുണ്ട്.


2018 ലാണ് പ്രതിക്കെതിരെ ആദ്യ കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് 54 പരാതികളാണ് പ്രതിക്കെതിരെ ഉയർന്ന് വന്നത്. ഈ 54 കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. അടുത്ത മാസം വരെ തടവ് ശിക്ഷ നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. പാസ്സ്‌പോർട്ട് കോടതിയിൽ നൽകണമെന്നും വിധിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.