Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവുശിക്ഷ
Sexual Assault: കൃത്യം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ പ്രായത്തേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും ഏര്‍പ്പെടുന്നത് കുറ്റകൃത്യത്തിലാണെന്ന് ബോധമുണ്ടായിരുന്നുവെന്നും കുറ്റസമ്മതം നടത്തിയപ്പോള്‍ സൈനികന്‍ കോടതിയിൽ വിശദമാക്കിയിരുന്നു
സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യന്‍ വംശജനായ സൈനികന് സിംഗപ്പൂരില്‍ തടവ് ശിക്ഷ വിധിച്ചു. സിംഗപ്പൂര്‍ ആര്‍മ്ഡ് ഫോഴ്‌സസിലെ വാറന്റ് ഓഫീസറായ 50 വയസുകാരനാണ് 10 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. സംഭവം നടന്നത് 2021 ഡിസംബറിലായിരുന്നു.
Also Read: നാലാം ക്ലാസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62കാരന് 111 വർഷം തടവും പിഴയും
സുബ്രമണ്യന്‍ തബുരാന്‍ രംഗസാമി എന്ന ഇന്ത്യന്‍ വംശജനായ സൈനികനാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സുബ്രമണ്യനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോടതി വിധിക്ക് ശേഷം സുബ്രമണ്യനെ സര്‍വ്വീസില്‍ നിന്ന് നീക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ കൗണ്‍സിലറെ കാണാനിറങ്ങിയ പെണ്‍കുട്ടി ഡോറില്‍ തട്ടി വീണപ്പോള്‍ സഹായിക്കാനായി എത്തിയ ശേഷമായിരുന്നു സുബ്രഹ്മണ്യൻ ഈ കുറ്റകൃത്യം നടത്തിയത്. സഹായിച്ചതിന് പെണ്‍കുട്ടി സൈനികന്‍ നന്ദി പറഞ്ഞതിന് ശേഷം ഇയാൾ പെണ്‍കുട്ടിയെ സംസാരിച്ച് വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ചിങ്ങ രാശിയിൽ ചതുർഗ്രഹ യോഗം; ഇവർക്കിനി ഉയർച്ച മാത്രം
കൃത്യം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ പ്രായത്തേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും ഏര്‍പ്പെടുന്നത് കുറ്റകൃത്യത്തിലാണെന്ന് ബോധമുണ്ടായിരുന്നുവെന്നും കുറ്റസമ്മതം നടത്തിയപ്പോള്‍ സൈനികന്‍ കോടതിയിൽ വിശദമാക്കിയിരുന്നു. മാത്രമല്ല സംഭവത്തിന് ശേഷം പെണ്‍കുട്ടിയുമായി ഫോണിലൂടെ ബന്ധം പുലര്‍ത്താനും സൈനികന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.