കൃത്രിമ തിരക്കുണ്ടാക്കൽ പതിവ് ; ലോക്കിട്ട് കവർച്ച നടത്തുന്ന ദക്ഷിണേന്ത്യൻ കവർച്ച സംഘം പിടിയിൽ
സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് സ്ത്രീകൾ ബസ്സിൽ കയറുന്നതും കവർച്ച നടത്തുന്നതും,കൂടെവന്നയാൾ നിരീക്ഷിക്കുന്നതായും,പിന്നീട് ഇവർ കർണാടക രജിസ്ട്രേഷൻ വാഹനത്തിൽ കയറി പോകുന്നതും കണ്ടെത്തിയിരുന്നു
കോഴിക്കോട് : കർണ്ണാടക, കേരളം,തമിഴ്നാട് തുടങ്ങീ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാ ലയങ്ങൾ,മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തിയ അഞ്ചംഗ സംഘം പോലീസ് പിടിയിലായി.പൂളകടവിൽ നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44വയസ്സ്),മൈസൂർ ഹുൻസൂർ സ്വദേശി മുരളീ (37 വയസ്സ്),കോലാർ മൂൾബാബിൽ സ്വദേശിനിക ളായ സരോജ (52 വയസ്സ്), സുമിത്ര (41വയസ്സ്), നാഗമ്മ (48വയസ്സ്) എന്നിവരാണ് പിടിയിലായത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് കുന്ദമംഗലം ബസ്റ്റാന്റിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് സ്ത്രീകൾ ബസ്സിൽ കയറുന്നതും കവർച്ച നടത്തുന്നതും,കൂടെവന്നയാൾ നിരീക്ഷിക്കുന്നതായും,പിന്നീട് ഇവർ കർണാടക രജിസ്ട്രേഷൻ വാഹനത്തിൽ കയറി പോകുന്നതും കണ്ടെത്തിയിരുന്നു.തുടർന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാക്കിയതോടെ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കർണ്ണാടക രജിസ്ട്രേഷനിലുള്ള ടവേര വാഹനം ജില്ലയിലേക്ക് പ്രവേശിച്ചതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാന ത്തിൽ പൂളക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ നിന്ന് വാഹനവും പ്രതികളെയും പിടികൂടുകയായിരുന്നു.ഓരോ ഭാഗങ്ങളിലും കവർച്ച നടത്തുമ്പോൾ വ്യത്യസ്ത രീതിയിലുള്ള മാന്യമായ വേഷവിധാന ത്തോടെ ആയതിനാൽ ആരും തന്നെ ഇവരെ സംശയിക്കാൻ ഇട വരാറില്ല
തിരക്കേറിയ ബസ്സിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പേഴ്സും ഇവർ മോഷ്ടിക്കാറുണ്ട്.മാല പൊട്ടിക്കാൻ ഉപയോഗിക്കു ന്ന പ്രത്യേകതരം ആയുധവും ഇവരിൽ നിന്നും കണ്ടെടുത്തു.സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസും പാത്രങ്ങളും പലവ്യഞ്ജന സാധനങ്ങളും കൂടാതെ താത്കാലികമായി ടെൻറ് കെട്ടാനുള്ള ടാർപായയും നിരവധി വസ്ത്രങ്ങളും വാഹനങ്ങളിൽ സൂക്ഷിച്ചായിരുന്നു യാത്ര
ചെയ്തിരുന്നത്.വാഹനത്തിൽ കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഇറക്കിവിട്ട് വാഹനം സുരക്ഷിതമായി മറ്റൊരു ഭാഗത്ത് നിർത്തിയിട്ട് പരമാവധി കവർച്ച നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് കടന്നു കളയുകയാണ് ഇവിടെ രീതി.ചോദ്യം ചെയ്തതിൽ നിന്നും ദക്ഷിണേന്ത്യയിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ പോലീസിനോട് സമ്മതിച്ചു
.കൂടാതെ ജില്ലയിൽ നടത്തിയ മുപ്പതോളം മോഷണങ്ങൾക്കും കവർച്ചക്കും തുമ്പുണ്ടായതായും, നിരവധി സ്വർണ്ണാഭരണ ങ്ങളും പണവും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായും മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...