കൊല്ലം: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍. ഏഴ് പേരെയാണ് കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പിടിയിലായവരിൽ നിന്ന് നിരവധി വാഹനങ്ങളും എഞ്ചിനുകളും പാര്‍ട്‌സുകളും കണ്ടെത്തി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരിക്കോട്, സാരഥി നഗര്‍-52, ഫാത്തിമ മന്‍സിലില്‍ താഹകോയ മകന്‍ ഷഹല്‍(42), ഓയൂര്‍, റാഷിന മന്‍സിലില്‍ അഷറഫ് മകന്‍ റാഷിദ് (33), വാളത്തുംഗല്‍, വയലില്‍ പുത്തന്‍വീട്ടില്‍, നൗഷാദ് (64), ഉമയനല്ലൂര്‍, അടികാട്ടുവിള പുത്തന്‍ വീട്ടില്‍ സലീം (71), പിനക്കല്‍, തൊടിയില്‍ വീട്ടില്‍ അന്‍സറുദ്ദീന്‍ മകന്‍ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേഷന്‍(24), കുള്ളന്‍ കുമാര്‍ എന്ന കുമാര്‍ (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.


 ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ


കുറച്ചു നാളുകളായി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും മറ്റും തുടര്‍ച്ചയായി വാഹനമോഷണം നടന്നു വരുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എ.സി.പി അനുരൂപിന്റെ മേല്‍നോട്ടത്തില്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു.


വാഹന ബ്രോക്കര്‍മാരേയും വാഹനങ്ങളള്‍ പൊളിച്ച് വില്‍ക്കുന്നവരേയും വാഹനമോഷണ കേസുകളില്‍ പ്രതിയായിട്ടുള്ളവരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ 28 ഇരുചക്ര വാഹനങ്ങളും എഞ്ചിനുകളും ബോഡി പാര്‍ട്സുകളും ഉള്‍പ്പടെ കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ ദില്‍ജിത്ത് സിപിഒമാരായ അനു ആര്‍ നാഥ്, ഷെഫീക്ക്, സൂരജ്, അനീഷ്.എം, അനീഷ്, ഷൈജു ബി രാജ്, അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.