തിരുവനന്തപുരം: വലിയമല ഐഎസ്ആർഒയിൽ ജോലി വാ​ഗ്ദാനം നൽകി ഒന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ 55 കാരൻ പിടിയിൽ. തൊളിക്കോട്  വേങ്കക്കുന്ന് മുരുക വിലാസത്തിൽ ജി. മുരുകനെയാണ് വലിയമല പോലീസ് പിടികൂടിയത്. പ്രതി നെടുമങ്ങാടുള്ള ബാറിൽ എത്തിയ സമയത്ത് പണം കൊടുത്ത ഒരു വ്യക്തി പിടികൂടി നെടുമങ്ങാട് പോലീസിന് കൈമാറുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് ഇയാളെ വലിയമല പോലീസിന് കെെമാറി. വലിയമല ഐഎസ്ആർഒയിൽ കരാർ വ്യവസ്ഥയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ പണം തട്ടിയ ഇരുപത്തി അഞ്ചോളം ആളുകൾ വലിയ മല പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് പലരിൽ നിന്നും പല തവണയായാണ് ഇയാൾ പണം കൈപ്പറ്റിയിട്ടുള്ളതെന്ന് പരാതിക്കാർ പറഞ്ഞു.


ALSO READ: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പിനിരയായത് 6 പേർ, കേസെടുത്ത് പോലീസ്


പണം നൽകിയവർ ജോലിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ്  അവരെ സമാധാനിപ്പിച്ച് വിശ്വസിപ്പിക്കും. പണം നൽകിയവർ പിന്നീട് ഐഎസ്ആർഒയിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയത്. തുടർന്ന് തട്ടിപ്പിന് ഇരയായവർ ഇയാൾക്കെതിെരെ  കേസ് കൊടുക്കുകയായിരുന്നു.


പക്ഷേ പണം നൽകിയ തെളിവുകൾ പരാതിക്കാരുടെ പക്കൽ ഇല്ലെന്ന കാരണം പറഞ്ഞ് വലിയമല പോലീസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ മൂന്ന് സിഎംപി ഫയൽ ചെയ്ത് പോലീസിനെ കൊണ്ട് കേസ് എടുപ്പിക്കുകയായിരുന്നു. കാട്ടാക്കട അമ്പൂരിയിലെ രത്നകുമാർ, ലതിക എന്നിവരിൽ നിന്ന് രണ്ടര ലക്ഷവും നെടുമങ്ങാട് നിന്ന് ലക്ഷ്മിപ്രിയ, രാജേഷ്.എസ്, വിനോദ് പി. എൽ, നിത ബി രാജ്, ശശികല സി, വിവേക് കുമാർ, അരുൺ കുമാർ, ഗംഗ, പൂർണ്ണിമ, ഉമാദേവി, ആതിര, രാഹുൽ എന്നിവരിൽ നിന്ന് 40 ലക്ഷവും നിതയിൽ നിന്ന് 18 ലക്ഷവും ആനാട് ലതയിൽ നിന്ന് 15 ലക്ഷവും വിളപ്പിൽശാലയിലുള്ള ബിബിറ്റോ, മെർലിൻ ജോസ്, ഷിബു എന്നിവരിനിന്നും 42 ലക്ഷവും ഇയാൾ വാങ്ങിയിരുന്നു.


ALSO READ: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ


നെടുമങ്ങാട് ആതിര, വലിയവിള ശ്രീജിത്ത്, ചിറയിൻകീഴ് ശിവപാൽ, നെടുമങ്ങാട് ഗണേഷ്, ദിവ്യ എന്നിവരിനിന്ന് ഒമ്പത് ലക്ഷവും ആറ്റിങ്ങൽ രോഹിണി, രേവതി എന്നിവരിൽനിന്നും ഒമ്പത് ലക്ഷം, കൊല്ലംങ്കാവ് ശ്രീനയിൽ നിന്നും മൂന്ന് ലക്ഷം, നെടുമങ്ങാട് വിവേകിൻ്റെ പക്കൽ നിന്ന് രണ്ട് ലക്ഷം, ചുള്ളിമാനൂർ തനൂജയിൽ നിന്ന് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് മുരുകൻ പണം വാങ്ങിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പ് പുറത്തായതോടെ പല സ്ഥലങ്ങളിൽ നിന്നായി നിരവധി പേർ പരാതിയുമായി എത്തുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.