Crime News: ഡൽഹി ജൂവലറിയിൽ തോക്കു ചൂണ്ടി കവർച്ച; ഒരാൾ അറസ്റ്റിൽ
Robbery News: ഹെൽമറ്റ് ധരിച്ച് ജ്വല്ലറിയിൽ എത്തിയ കവർച്ചാ സംഘം സ്ഥലത്ത് ഉണ്ടായിരുന്നവർക്ക് നേരെ തോക്കുചൂണ്ടിയ ശേഷം ആഭരണങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ജൂവലറിയിൽ തോക്കു ചൂണ്ടി കവർച്ച നടന്നതായി റിപ്പോർട്ട്. മൂന്നുപേരടങ്ങുന്ന സംഘമാണ് കരാവല്‍ നഗറിലെ ജൂവലറിയിൽ തോക്കു ചൂണ്ടി കവർച്ച നടത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നും തോക്ക് പിടികൂടിയിട്ടുണ്ട്.
Also Read: ഫേസ്ബുക്കിൽ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്തു; പ്രതിക്ക് 24 വര്‍ഷം തടവ്
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിച്ച് ജ്വല്ലറിയിൽ എത്തിയ കവർച്ചാ സംഘം സ്ഥലത്ത് ഉണ്ടായിരുന്നവർക്ക് നേരെ തോക്കുചൂണ്ടിയ ശേഷം ആഭരണങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കവർച്ചയ്ക്ക് ശേഷം ഇവരിൽ രണ്ടുപേർ വഴിയാത്രക്കാരനായ ഒരാളുടെ ബൈക്ക് തട്ടിയെടുത്തതായും പോലീസ് അറിയിച്ചു. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ ചേർന്ന് ഒരാളെ പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നന്ദ്നഗരി സ്വദേശിയായ ഫൈസാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നു കേസുകളിൽ പ്രതിയാണ്. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയിട്ട് അധികമായില്ല.
Also Read: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ദീപാവലിക്ക് മുൻപ് ശമ്പളം വർധിച്ചു
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവ്
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തിയൊൻപതുകാരനായ പ്രതിക്ക് 60 കൊല്ലം തടവുശിക്ഷ. പള്ളിക്കര എരുവേലി കാഞ്ഞിരത്തുമുകള്‍ വിഷ്ണുവിനാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.ഇയാൾ 2021 ഫെബ്രുവരി 28 നും മാര്‍ച്ച് ഒന്നിനും കുഞ്ഞിനെ ഉപദ്രവിച്ചുവെന്നാണ് കേസ്. കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ കേസില്‍ അന്നത്തെ സിഐ ആയിരുന്ന ബിനുകുമാര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മൂന്നു വകുപ്പുകളിലായാണ് 60 കൊല്ലത്തെ തടവ് ലഭിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ പോക്‌സോ കോടതി ജഡ്ജി ദിനേശ് എം. പിള്ളയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.