Heroine: തുണിയിൽ പൊതിഞ്ഞ 16 സോപ്പുപെട്ടികൾ; തുറന്ന പോലീസ് ഞെട്ടി, 1 കോടിയുടെ ഹെറോയിൻ
Palakkad Heroin Raid: ഇതിൽ 16 സോപ്പുപെട്ടികൾ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. 164 ഗ്രാം ഹെറോയിനാണ് ഇതിൽ നിന്നും കണ്ടെത്തിയത്
പാലക്കാട്: ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിവിധ വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തിയത് 1 കോടിയുടെ ഹെറോയിൻ. സ്റ്റേഷനിലെ പ്ലാറ്റ്ഫോം രണ്ടിൽ പാട്ന - എറണാകുളം എക്സ്പ്രസിന്റെ മുൻവശത്തുള്ള ജനറൽ കോച്ചിൽ നിന്നാണ് ഹെറോയിൻ കണ്ടെത്തിയത്. റാക്കിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ട കറുത്ത ബാഗാണ് സംശയം ഉയർത്തിയത്.
ഇതിൽ 16 സോപ്പുപെട്ടികൾ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. 164 ഗ്രാം ഹെറോയിനാണ് ഇതിൽ നിന്നും കണ്ടെത്തിയത്. ഇതിന് ഏകദേശം ഒരു കോടി 20 ലക്ഷം രൂപ വില വരും. പൊതു തെരഞ്ഞെടുപ്പ് , മദ്ധ്യവേനൽ അവധി, ഉത്സവ സീസൺ എന്നിവയോടനുബന്ധിച്ചും പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചത്.
സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പും ഉത്സവ കാലവും പരിഗണിച്ച് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ്, വിവിധ ലഹരി വസ്തുക്കൾ എന്നിവയാണ് പാലക്ക് നിന്ന് പിടിച്ചെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.