Kadampuzha murder| കാടാമ്പുഴ ഇരട്ടക്കൊലപാതകത്തിൽ ഇന്ന് വിധി പറയും, പ്രതി കുറ്റക്കാരനെന്ന് കോടതി
നാല് വർഷങ്ങൾക്ക് മുൻപ് 2017 മെയ് 22നായിരുന്നു കൊലപാതകം നടന്നത്
മലപ്പുറം: കാടാമ്പുഴയിൽ ഗർഭിണിയെയും മകനേയും കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി ഫാസ്റ്റ്ട്രാക്ക് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കാടാമ്പുഴയിൽ ഉമ്മുസൽമ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
നാല് വർഷങ്ങൾക്ക് മുൻപ് 2017 മെയ് 22നായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെടുമ്പോൾ ഉമ്മുസൽമ പ്രസവിക്കുകയും നവജാത ശിശു മരിക്കുകയും ചെയ്തിരുന്നു. ഇവരുടെ അയൽ വാസിയാണ് പ്രതി. മുഹമ്മദ് ഷെരീഫുമായി ഉമ്മുസൽമ അടുപ്പത്തിലായിരുന്നെന്നാണ് പോലീസിൻറെ കണ്ടെത്തൽ.
Also Read: Sexual assault | കൊല്ലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ
മരിച്ച ഉമ്മുസൽമ ഗർഭിണിയായതോടെ പ്രസവ ചികിത്സ നോക്കണമെന്നും ഉണ്ടാവുന്ന കുഞ്ഞിനെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ പേരിൽ ഇരുവരും തമ്മിൽ തർക്കവും ഉണ്ടായിരുന്നു. തുടർന്നാണ് പ്രതി ഇവരെ കൊല്ലാനുള്ള പദ്ധതിയിലേക്ക് എത്തിയത്.
Also Read: Pala St.Thomas college | നിതിന വധക്കേസ് പ്രതി അഭിഷേകിനെ റിമാൻഡ് ചെയ്തു
കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് പ്രതിയിലേക്ക് എത്താൻ അധികം താമസം വേണ്ടി വന്നില്ല. വീടു കയറിയുള്ള ആക്രമണം, കൊലപാതകം, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഷെരീഫിനെതിരെ ചുമത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...