കൊച്ചി:  കലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പിടികൂടി. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ആളെയാണ് കൊച്ചി സിറ്റി പൊലീസ് ഇപ്പോൾ പിടി കൂടിയിരിക്കുന്നത്. എറണാകുളം പള്ളുരുത്തി സ്വദേശിയായ രാജേഷിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.  24 വയസായിരുന്നു. കേസിലെ മുഖ്യ പ്രതി കാസർകോട് സ്വദേശിയും, രണ്ടാം പ്രതി തിരുവനന്തപുരം സ്വദേശിയുമാണെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. കൂടാതെ ഇരുവരെയും ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 കലൂരിൽ സംഘടിപ്പിച്ച ഗാനമേളയ്ക്ക് ഇടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇത്  പെട്ടെന്നുള്ള പ്രകോപനം മൂലമുണ്ടായ സംഘർഷവും കൊലപാതകവും ആണെന്നും, അല്ലാതെ ആസൂത്രിത കൊലപാതകം അല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ കമ്പനിയാണ് കലൂരിൽ ഗാനമേളയും ലേസർ ഷോയും സംഘടിപ്പിച്ചത്. ഇതിൽ ലൈറ്റ് ഓപ്പറേറ്ററായി എത്തിയതായിരുന്നു രാജേഷ്.


ALSO READ: Murder News: കൊച്ചിയിൽ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്


ഗാനമേള കാണാനെത്തിയ രണ്ട് പേർ ഒരു പെൺക്കുട്ടിയെ ഷാലയം ചെയ്യുകയും, ഇവരെ സംഘാടകർ ഗാനമേള കാണുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗാനമേള കാണാൻ സമ്മതിക്കാത്തത് മൂലം ദേഷ്യം വന്ന പ്രതികൾ പരിപാടി കഴിഞ്ഞതിന് ശേഷം സംഘാടകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതി കത്തി കൊണ്ട് നിരവധി തവണ കുത്തുകയായിരിക്കുന്നു. രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.