കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ്ജ് കുര്യന് ഇരട്ട ജീവപര്യന്തം 20 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെയാണ് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജോർജ്ജ് കുര്യന് വെടിവച്ച്‌ കൊന്നത്.


Read Also: സ്കൂളിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി


പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. പ്രതിക്ക്‌ കൊലപാതകത്തിൽ പശ്ചാത്താപം ഇല്ലെന്നും ആസൂത്രിത കൊലപാതകം നടത്തിയ പ്രതിക്ക്‌ പരമാവധി ശിക്ഷ നൽകണമെന്നും  പ്രോസിക്യൂഷൻ വാദിച്ചു.


വധശിക്ഷയോ ഇരട്ടജീവപര്യന്തമോ വിധിക്കണമെന്നായിരുന്നു വാദം. കൊലപാതകശേഷം പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ സഹതടവുകാരനെ ഏർപ്പെടുത്തിയതും കേസിലെ രണ്ടാംസാക്ഷിയെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചതും കോടതിയിൽ ചൂണ്ടിക്കാട്ടി. 


പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കൈയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളേയും പ്രൊസിക്യൂഷൻ ഹാജരാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.