കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വധിക്കാൻ മുൻപും പദ്ധതിയിട്ടിരുന്നതായി കസ്റ്റഡിയിലുള്ള വിമിൻറെ മൊഴി.ഇക്കഴിഞ്ഞ 14 ന് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അറസ്റ്റിലായ നിജിൽ രാജിന്റെ നേതൃത്വത്തിലാണ് പദ്ധതിയിട്ടത്. പിന്നീട് തീയ്യതി മാറ്റുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റിലായ വിമിന്റെ കുറ്റസമ്മത മൊഴിയാണിത്. റിമാന്റ് റിപോർട്ടിൽ ഇക്കാര്യമുണ്ട്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലയവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് കൊലയാളി സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.


 ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷും ഹരിദാസനോപ്പം മത്സ്യബന്ധനത്തിന് പോയ സുനേഷും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുന്നോൽ സ്വദേശി നിജിൽ ദാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായാണ് സൂചന. 


അതേസമയം കേസിൻറെ പുരോഗതി വിലയിരുത്താൻ ഐജി അശോക് യാദവിൻറെ നേതൃത്വത്തിൽ കണ്ണൂരിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.തിങ്കളാഴ്ച പുലർച്ചെ 1.30-നാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസനെ വീട്ടിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴായിരുന്നു ആക്രമണം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.