കാപ്പ ചുമത്തി ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി അമ്പലത്തിലെ ഭണ്ഡാരം കുത്തി തുറന്നു; അറസ്റ്റ്
കാപ്പചുമത്തി തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രജീഷ് കണ്ണൂർ ജയിലിൽ 6 മാസത്തെ ശിക്ഷ കഴിഞ്ഞ് 2023 ഡിസംബർ 8 നാണ് ജയിൽ മോചിതനായത്
വയനാട്: കാപ്പ ചുമത്തി ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി മോഷണ കേസിൽ വയനാട്ടിൽ \ അറസ്റ്റിൽ. തലപ്പുഴ മേലേ വരയാൽ കുരുമുട്ടത്ത് പ്രജീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12ന് തലപ്പുഴ 44-ാംമൈൽ ശ്രീവള്ളിയൂർ ദുർഗ ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് 15000 രൂപ കവർന്ന കേസിലാണ് ഇയാളെ പിടികൂടിയത്.
കാപ്പചുമത്തി തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രജീഷ് കണ്ണൂർ ജയിലിൽ 6 മാസത്തെ ശിക്ഷ കഴിഞ്ഞ് 2023 ഡിസംബർ 8 നാണ് ജയിൽ മോചിതനായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30 ലേറെ മോഷണ കേസുകളിൽ പ്രതിയാണ് പ്രജീഷ്.
ബിവറേജില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങി 4 പേര്‍ അറസ്റ്റില്‍
പനമരം ബിവറേജില്‍നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍. കരിമ്പുമ്മല്‍ സ്വദേശികളായ നാല് പേരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇന്നലെ രാത്രി 8.30ഓടെയാണ് കേസിനസ്പദമായ സംഭവം. കരിമ്പുമ്മല്‍ സ്വദേശികളായ സുധി, സുരേഷ്, മാത്തൂര്‍ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിന്‍ എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി സിജിത്തും സംഘവും പിടികൂടിയത്. പനമരം ഔട്ട്‌ലെറ്റിലെത്തിയ പ്രതികള്‍ മദ്യം എടുത്ത് കൊടുക്കാന്‍ താമസിച്ചുവെന്നാരോപിച്ച് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി.
തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഇവിടെ നിന്നും 4 ബോട്ടിൽ മദ്യം എടുത്തുകൊണ്ടുപോയി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പ്രദേശത്തെ ഉത്സവ നഗരിയിൽ വെച്ച് പിടികൂടി. പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.