കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ (Karippur gold smuggling case) ആകാശ് തില്ലങ്കേരി കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി എത്തിയത്. ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് (Customs) റെയ്ഡ് നടത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയോട് ചോദ്യം ചെയ്യലിന് ഹാജരാ​കാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് (Raid) നടത്തിയത്.


ALSO READ: Karipur Gold Smuggling Case: ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും


കഴിഞ്ഞ ദിവസം കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ടിപി വധക്കേസ് പ്രതി (Accused) മുഹമ്മദ് ഷാഫിയും ആകാശ് തില്ലങ്കേരിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന അ‍ർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, അർജുൻ ആയങ്കിയുടെ ബിനാമിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയ ഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവ് സജേഷ്, അർജുൻ ആയങ്കിയുടെ ഭാര്യ അമല എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.


അതേസമയം, അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ ഹർ‍ജി നൽകി. സ്വർണ്ണക്കടത്ത് മാത്രമല്ല, കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനായി കണ്ണൂരിൽ ഇയാൾക്ക് ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതായും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക