കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിയായ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിൽ എത്തിച്ചു. കസ്റ്റംസ് ഓഫീസിലാണ് എത്തിച്ചത്. ഇയാളെ അഴീക്കോട്ടെ വീട്ടിലും കാർ ഒളിപ്പിച്ച ഇടങ്ങളിലും കൊണ്ടുപോയി തെളിവെടുക്കും. കള്ളക്കടത്ത് സ്വർണം കവരാനും ഒളിവിൽ കഴിയാനും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും സഹായിച്ചെന്ന് അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. ഇവർക്ക് താൻ പ്രതിഫലം നൽകിയെന്നും അ‍ർജുൻ ആയങ്കി മൊഴി നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തെളിവെടുപ്പിനായി അഴീക്കോട് എത്തിച്ചപ്പോൾ ഫോൺ നഷ്ടപ്പെട്ടുവെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കാർ മാറ്റുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് അർജുൻ ആയങ്കി ആദ്യം കസ്റ്റംസിന് മൊഴി നൽകിയത്. എന്നാൽ ഫോൺ വളപട്ടണം പുഴയിലേക്ക് എറിഞ്ഞതാണെന്ന് മൊഴി തിരുത്തി. കസ്റ്റംസ് സംഘം അർജുൻ ആയങ്കിയുടെ വീട്ടിലും പരിശോധന നടത്തി.


Updating...