Karipur Gold Smuggling Case : കരിപ്പൂർ സ്വർണ്ണകടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിന് അർജ്ജുൻ ആയങ്കിയുടെ ഫോൺ രേഖകൾ പരിശോധിക്കും
അർജുൻ ആയങ്കി ഹാജരാകുന്നതിന് മുമ്പ് ഫോൺ നശിപ്പിച്ചിരുന്നു. ആ സാഹചര്യത്തിൽ ടെലികോം കമ്പനികളുടെ സഹായത്തോടെയാകും വിവരങ്ങൾ ശേഖരിക്കുന്നത്.
Kochi : കരിപ്പൂർ സ്വർണ കടത്ത് കേസിൽ (Karipur Gold smuggling)പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന അർജുൻ ആയങ്കിയുടെ കൂടുതൽ ഫോൺ രേഖകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. അർജുൻ ആയങ്കി ഹാജരാകുന്നതിന് മുമ്പ് ഫോൺ നശിപ്പിച്ചിരുന്നു. ആ സാഹചര്യത്തിൽ ടെലികോം കമ്പനികളുടെ സഹായത്തോടെയാകും വിവരങ്ങൾ ശേഖരിക്കുന്നത്.
അർജ്ജുൻ ആയങ്കി (Arjun Ayanki) കരിപ്പൂർ സ്വര്ണക്കള്ളക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായും അർജ്ജുൻ സമ്മതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ അനധികൃതമായി കടത്തിയ (Gold smuggling) സ്വർണ്ണം അർജ്ജുന് കൊടുക്കാനായി ആണ് കൊണ്ട് വന്നതെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തത്.
എന്നാൽ അർജ്ജുനായി (Arjun Ayanki) ആണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന് മുഹമ്മദ് ഷഫീക്കിന്റെ മൊഴി അർജ്ജുൻ നിഷേധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കൂടതെ കേസിനെ കുറിച്ചുള്ള വിവിധ തെളിവുകൾ അർജ്ജുൻ നശിപ്പിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അര്‍ജുന്‍ കരിപ്പൂരിൽ (Karipur) എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അർജുനിലേക്ക് നീങ്ങിയത്. എന്നാല്‍ കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്ന് അർജ്ജുൻ പറഞ്ഞിരുന്നെങ്കിലും മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുകയായിരുന്നു.
അർജുൻ നൽകിയ ക്വട്ടേഷനുമായെത്തിയ ചെർപ്പുളശ്ശേരി സംഘമാണ് രാമനാട്ടുകര അപകടത്തിൽ മരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതിനെ തുടർന്നായിരുന്നു അർജുൻ (Arjun Ayanki) കസ്റ്റംസിന് മുമ്പിൽ ഹാജരായത്. അർജുനൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...