സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
ക്യാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാതാണ് അർജുനെതിരായ കേസ്.
കണ്ണൂര്‍: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കി അറസ്റ്റിൽ. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുവെന്ന കേസിലാണ് അർജുൻ അറസ്റ്റിലായത്. കണ്ണൂരിൽ വച്ച് കൊണ്ടോട്ടി പോലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. ക്യാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാതാണ് അർജുനെതിരായ കേസ്. കേസിൽ നേരത്തെ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിരുന്നു. അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകായിരുന്നു. 2017 ന് ശേഷം തനിക്കെതിരെ കേസുകളില്ലെന്നും സിപിഎം പ്രവർത്തകനായിരിക്കെയാണ് മുൻ കേസുകൾ ഉണ്ടായിരുന്നതെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയത്. അർജുനെതിരെ 2017 ന് ശേഷം മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.
ചാലാട് കേന്ദ്രീകരിച്ചായിരുന്നു അർജുൻ അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുനെ ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായതോടെ ഡിവൈഎഫ്ഐ പുറത്താക്കുകയായിരുന്നു. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിലും ആർജുൻ ആയങ്കി പ്രതിസ്ഥനാനത്തുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷവും നവ മാധ്യമങ്ങളിലൂടെ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് അർജുൻ നടത്തിയിരുന്നു. ഇതിനെ മറയാക്കിയാണ് ഇയാൾ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്.
Also Read: Karipur Gold Smuggling Case; അർജുൻ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം, 3 മാസം കണ്ണൂരിൽ പ്രവേശിക്കരുത്
കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തിരുന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു. പിന്നീട് കേരളത്തിലും ഗൾഫിലും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. 2021 ജൂൺ 28ന് അറസ്റ്റിലായ അർജുൻ ആയങ്കി ജാമ്യത്തിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...