പ്രണയപ്പക: ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. സംഭവം നടന്നത് ശ്രീരംഗപട്ടണത്തിലാണ്.
മൈസൂരു: ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. സംഭവം നടന്നത് ശ്രീരംഗപട്ടണത്തിലാണ്. ഇവിടെ കെആർഎസ് ബെലവട്ട സ്വദേശി ലക്ഷ്മിയാണ് പിടിയിലായത്.
കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവുമായുള്ള സ്നേഹബന്ധം തകർന്നതിന്റെ പ്രതികാരമായാണ് ഇവർ ഈ ക്രൂരകൃത്യം ചെയ്തത്. മരണമടഞ്ഞത് കെആർഎസ് ബസാ ലൈനിൽ താമസിക്കുന്ന ലക്ഷ്മിയും, 3 മക്കളും, ലക്ഷ്മിയുടെ സഹോദരന്റെ മകനുമാണ്. ഇവർ ശനിയാഴ്ച വെട്ടേറ്റാണ് മരിച്ചത്.
Also Read: കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ യുപിഐ ഇടപാട്
മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊലനടത്തിയ ലക്ഷ്മി. മരണമടഞ്ഞ ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി ഇവർക്ക് വളരെ വർഷമായി അടുപ്പമുണ്ടായിരുന്നു. അടുത്തിടെ ഗംഗാറാമും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും അതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തിരുന്നു. ഒടുവിൽ തന്നെ ഇനി ശല്യപ്പെടുത്തരുതെന്ന് ഗംഗാറാം ലക്ഷ്മിയോട് ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഇയാളുടെ ഭാര്യയേയും കുട്ടികളേയും വകവരുത്താൻ ലക്ഷ്മി തീരുമാനിച്ചത്.
ശേഷം ശനിയാഴ്ച ഗംഗാറാമിന്റെ വീട്ടിൽ എത്തിയ ലക്ഷ്മി കയ്യിൽ കൊണ്ടുവന്ന വെട്ടുകത്തി കുളിമുറിയിൽ ഒളിപ്പിക്കുകയായിരുന്നു. കുട്ടികളുമായി കുറേനേരം കളിച്ചശേഷം അവിടെനിന്നും ആഹാരം കഴിക്കുകയും ചെയ്തു. ഒടുവിൽ ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി ലക്ഷ്മിയെ വെട്ടുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. ഇതുകണ്ട സഹോദര പുത്രൻ നിലവിളിച്ചതോടെ അവനേയും വെട്ടി. ഇതുകേട്ട് ഉണർന്ന ലക്ഷ്മിയുടെ 3 കുട്ടികളെയും ഒരു ദയയും കൂടാതെ ഇവർ വെട്ടിവീഴ്ത്തുകയായിരുന്നു.
Also Read: Valentine Week: വാലന്റൈൻസ് ആഴ്ചയിലെ അവസാന 5 ദിവസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ
ശേഷം പുലർച്ചെ 4 വരെ മൃതദേഹങ്ങൾക്ക് കാവലിരുന്ന ഇവർ പിന്നീട് കുളിച്ചശേഷം ചോരപുരണ്ട വസ്ത്രങ്ങൾ ബാഗിലാക്കി ബസിൽ കയറി മേട്ടഗള്ളിയിലേക്ക് പോയ ഇവർ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലിൽ എറിയുകയായിരുന്നു. മാത്രമല്ല തിരിച്ചെത്തിയശേഷം ഒന്നും അറിയാത്ത രീതിയിൽ ബന്ധുക്കളോടൊപ്പം ദു:ഖത്തിൽ പങ്കെടുക്കുകയും ചെയ്തു. ഒടുവിൽ ശനിയാഴ്ച ലക്ഷ്മി ഇവിടെയെത്തിയ കാര്യം അയൽക്കാർ നൽകിയ വിവരത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...